സ്വകാര്യ ലാബുകളിലെ ആർടി-പിസിആർ നിരക്ക് 500 രൂപയാക്കി കുറച്ച സർക്കാർ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഒക്ടോബർ 4 തിങ്കളാഴ്ച കേരള ഹൈക്കോടതി സ്വകാര്യ ലാബുകളിലെ ആർടി-പിസിആർ ടെസ്റ്റുകളുടെ നിരക്ക് 1,700 രൂപയിൽ നിന്ന് 500 രൂപയാക്കി കുറച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി. ഈ വർഷം ഏപ്രിലിൽ നിരക്ക് 500 രൂപയായി കുറച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) കുറഞ്ഞ നിരക്കുകളുടെ ടെസ്റ്റ് കിറ്റുകൾ വികസിപ്പിച്ചതിന് ശേഷമായിരുന്നു ഈ നീക്കം.

സ്വകാര്യ ലാബുകളിലെ ആർടി-പിസിആർ ടെസ്റ്റുകളുടെ വില കഴിഞ്ഞ വർഷം ആദ്യം 2,750 രൂപയായി നിശ്ചയിച്ചിരുന്നു. അതേസമയം, സർക്കാർ ലാബുകളിൽ ഇത് എല്ലായ്പ്പോഴും സൗജന്യമായിരുന്നു. ഇത് പിന്നീട് സ്വകാര്യ സ്ഥാപനങ്ങളിൽ 1500 രൂപയായി കുറച്ചെങ്കിലും ഹൈക്കോടതി ഉത്തരവിന് ശേഷം വീണ്ടും 1700 രൂപയായി ഉയർന്നു. ഏപ്രിലിൽ സർക്കാർ ഇത് 500 രൂപയായി കുറച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. അവരുമായി യാതൊരു ചർച്ചയുമില്ലാതെയാണ് 500 രൂപ നിരക്ക് നിശ്ചയിച്ചതെന്ന് പറഞ്ഞ ലബോറട്ടറി ഉടമകൾ നൽകിയ ഹർജി പരിഗണിച്ച ശേഷമാണ് ഈ ഉത്തരവ് റദ്ദാക്കാനുള്ള പുതിയ കോടതി നിർദ്ദേശം വന്നത്. ടെസ്റ്റുകള്‍ക്ക് ഈടാക്കുന്ന തുക കുറവാണെന്നും, അതിനാല്‍ നഷടം സംഭവിക്കുകയാണെന്നും ലബോറട്ടറി ഉടമകൾ കോടതിയില്‍ ബോധിപ്പിച്ചു.

സർക്കാർ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ടി ആർ രവി, മൂന്നാഴ്ചയ്ക്കുള്ളിൽ ചർച്ചകൾക്ക് ശേഷം ആർടി-പിസിആർ ടെസ്റ്റുകൾക്ക് പുതിയ നിരക്ക് നിശ്ചയിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. സംസ്ഥാന സർക്കാരിന് രണ്ട് ഓപ്ഷനുകളേയുള്ളൂ – ലബോറട്ടറി ഉടമകളുമായി ചർച്ച നടത്തുക അല്ലെങ്കിൽ പുതിയ സിംഗിൾ ബെഞ്ച് കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News