ഡാളസ് സെന്റ് പോള്‍സ് കര്‍ഷകശ്രീ അവാര്‍ഡ് അലക്‌സ് അബ്രഹാമിന്

ഡാളസ് : ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ പാരിഷ് മിഷന്‍ ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡിന് അലക്‌സ് അബ്രഹാമിനെ തിരഞ്ഞെടുത്തു.

ഒക്ടോബര്‍ 4 ഞായറാഴ്ച വൈകീട്ട് നടന്ന പ്രത്യേക ചടങ്ങില്‍ ഇടവക വികാരി റവ.മാത്യൂസ് ജോസഫ് അലക്‌സ് അബ്രഹാമിന് അവാര്‍ഡ് നല്‍കി ആദരിച്ചു.

പ്രത്യേക ജൂറിയാണ് കര്‍ഷകശ്രീ അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് ഇതിന് നേതൃത്വം നല്‍കിയ സെക്രട്ടറി റോബിന്‍ ചേലങ്കരി പറഞ്ഞു. കെ.എസ്.മാത്യൂ(സീനിയര്‍ മെമ്പര്‍) ആശംസകള്‍ നേര്‍ന്നു.

ഫോര്‍ണി സിറ്റിയില്‍ വീടിനു ചുറ്റും മനോഹരമായി കൃഷിത്തോട്ടം വെച്ചുപിടിപ്പിച്ചിട്ടുള്ളത് പ്രത്യേകം ആകര്‍ഷകമാണ്. ആപ്പിള്‍, മുന്തിരി, പയറ്, കുമ്പളങ്ങ, ചേന, പാവക്ക, ചുവന്നുള്ളി, മുരിങ്ങക്കാ, വെണ്ടക്കായ, തക്കാളി തുടങ്ങിയ എല്ലാ കാര്‍ഷിക വിഭവങ്ങളും ഇവിടെ സുലഭമായി വളരുന്നു.

ഞാനും ഭാര്യയും കുഞ്ഞുങ്ങളും കൃഷി വളരെ ഇഷ്ടപ്പെടുന്നു. തന്റെ എല്ലാ വിജയങ്ങള്‍ക്കും പുറകില്‍ ഭാര്യ റജിയും മക്കളായ കെസ്സിയ, കിരണ്‍, അരുണ്‍ എന്നിവരുടെ നിര്‍ലോഭമായ സഹകരണം ഉണ്ടായിരുന്നതായി അലക്‌സ് അബ്രഹാം പറഞ്ഞു.

തികച്ചും പ്രകൃതിദത്തമായ വളങ്ങള്‍ മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. തനിക്കു ലഭിച്ച കാര്‍ഷീകാദായങ്ങളുടെ വലിയൊരു പങ്ക് ദേവാലയത്തില്‍ സമര്‍പ്പിക്കുന്നതിനും അലക്‌സ് തയ്യാറായിട്ടുണ്ട്. എല്ലാ അനുഗ്രഹങ്ങളുടെയും പുറകില്‍ ദൈവകൃപ ഉണ്ടെന്ന് പൂര്‍ണ്ണമായും വിശ്വസിക്കുന്ന വ്യക്തിയാണ് അലക്‌സ് അബ്രഹാം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment