ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ന്യൂജേഴ്‌സി ചാപ്റ്ററിനു പുതിയ നേതൃത്വം; ബിജു വലിയകല്ലുങ്കൽ പ്രസിഡന്റ്

ന്യൂജേഴ്‌സി: ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ്‌ കേരളയുടെ (IOC USA – Kerala) ന്യൂ ജേഴ്‌സി ചാപ്റ്ററിന് പുതിയ നേതൃത്വം. നിലവിൽ പ്രസിഡന്റ് ആയിരുന്ന രാജീവ് മോഹൻ സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ ബിജു വലിയകല്ലുങ്കലിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു.

ജനറൽ സെക്രട്ടറിമാർ ജോസഫ് ഇടിക്കുള, എൽദോ പോൾ, വൈസ് പ്രസിഡന്റ് ജോഫി മാത്യു, ജിനേഷ് തമ്പി, സെക്രട്ടറിമാരായി ഷിജോ പൗലോസ്, മേരി ജോബ് , ഐ ടി വിഭാഗം ബിജു കൊമ്പശേരിൽ, സോണി ജോയ്‌ , പി ആർ ഓ മോബിൻ സണ്ണി കൂടാതെ ജെയിംസ് ജോർജ് , സാജു പോൾ, വർഗീസ് തോമസ്, സജിമോൻ ആന്റണി, ജോർജ് മുണ്ടഞ്ചിറ, റോയ് മാത്യു, ടോം കടിമ്പള്ളി, ബിജു കുര്യൻ, അജയ് ജേക്കബ് തുടങ്ങിയവർ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർമാരായും തുടരും.

ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ്‌ കേരള ഘടകത്തിന്റെ ന്യൂ ജേഴ്‌സി ചാപ്റ്റർ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുവാൻ ഈ അവസരം വിനിയോഗിക്കുമെന്നും നിയുക്ത പ്രസിഡന്റ് ബിജു വലിയകല്ലുങ്കൽ പറഞ്ഞു.

ജാതി മത വർഗീയ വിദ്വേഷ ശക്തികൾക്കെതിരെ പോരാടുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരണമെന്ന് നാഷണൽ മെമ്പർഷിപ്പ് കോർഡിനേറ്റർ ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ്‌ ഗ്ലോബൽ ചെയർ സാം പിട്രോഡ, നാഷണൽ പ്രസിഡന്റ് മൊഹിന്ദർ സിംഗ് ഗിൽസിയൻ, കേരള ഘടകം പ്രസിഡന്റ് ലീല മാരേട്ട് തുടങ്ങിയവരുടെ നേതൃത്വം ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നുവെന്ന് എക്സികുട്ടീവ് കമ്മറ്റി അഭിപ്രായപ്പെട്ടു,

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment