ബഹിരാകാശത്തുവെച്ച് ആദ്യ സിനിമ നിർമ്മിക്കാൻ റഷ്യൻ ചലച്ചിത്രസംഘം യാത്ര തിരിച്ചു

ബഹിരാകാശത്തു വെച്ച് സിനിമ നിര്‍മ്മിക്കാന്‍ റഷ്യൻ നടിയും സംവിധായകനും ചൊവ്വാഴ്ച ബഹിരാകാശത്തേക്ക് പറന്നു. ഭ്രമണ പഥത്തില്‍ ചിത്രീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ സിനിമ എന്ന ലക്ഷ്യമാണ് ഈ ദൗത്യം.

നടി യൂലിയ പെരെസിൽഡും സംവിധായകൻ ക്ലിം ഷിപ്പെങ്കോയും മൂന്ന് ബഹിരാകാശ ദൗത്യങ്ങള്‍ നടത്തിയ പ്രഗത്ഭനായ ബഹിരാകാശയാത്രികൻ ആന്റൺ ഷകാപ്ലെറോവിനൊപ്പം റഷ്യൻ സോയൂസ് ബഹിരാകാശ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടു. അവരെ വഹിച്ചുകൊണ്ടുള്ള സോയൂസ് MS-19 ഉച്ചയ്ക്ക് 1:55 ന് ഷെഡ്യൂൾ ചെയ്തതുപോലെ (0855 GMT) കസാക്കിസ്ഥാനിലെ ബൈക്കോനൂരിലെ റഷ്യൻ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ച് ഏകദേശം 3½ മണിക്കൂർ കൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയിലെത്തി.

“ചലഞ്ച്” എന്ന പേരിൽ ഒരു പുതിയ ചിത്രത്തിനു വേണ്ടിയാണ് ഈ ദൗത്യം. അതിന്റെ ചില ഭാഗങ്ങൾ പെരെസിൽഡും ക്ലിമെൻകോയും ചിത്രീകരിക്കും. ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവൻ രക്ഷിക്കാനായി പുറപ്പെടുന്ന ഒരു ഡോക്ടറുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. യൂലിയ പെരേസിൽഡാണ് ഡോക്ടറുടെ വേഷത്തിലെത്തുന്നത്. പന്ത്രണ്ട് ദിവസത്തെ ചിത്രീകരണത്തിനുശേഷം സംഘം ഭൂമിയിലേക്ക് മടങ്ങും.

ബഹിരാകാശ യാത്രയുടെ ഭാഗമായി നടിയും സംവിധായകനും കുറച്ച് മാസങ്ങളായി കടുത്ത പരിശീലനത്തിലായിരുന്നു. ഇതൊരു ചരിത്രനിയോഗമാണെന്ന് യൂലിയ പ്രതികരിച്ചു.

റഷ്യയുടെ ബഹിരാകാശ മികവ് പ്രദർശിപ്പിക്കാൻ ഈ ദൗത്യം സഹായിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

“ഞങ്ങൾ ബഹിരാകാശത്ത് പയനിയർമാരാണ്. ആത്മവിശ്വാസമുള്ള സ്ഥാനം നിലനിർത്തി ഞങ്ങളുടെ നേട്ടങ്ങളും പൊതുവെ ബഹിരാകാശ പര്യവേഷണവും പരസ്യപ്പെടുത്താൻ സഹായിക്കുന്ന ഇത്തരം ദൗത്യങ്ങൾ രാജ്യത്തിന് അഭിമാനമാണ്,” ” പെസ്കോവ് പറഞ്ഞു.

പരിശീലനസമയത്ത് കർശനമായ അച്ചടക്കവും കർശനമായ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നത് തനിക്ക് വെല്ലുവിളിയായിരുന്നു എന്ന് 37-കാരിയായ പെരെസിൽഡ് തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“ഇത് മാനസികമായും ശാരീരികമായും ധാർമ്മികമായും ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ഞങ്ങൾ ലക്ഷ്യം കൈവരിച്ചുകഴിഞ്ഞാൽ, എല്ലാം അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ഞങ്ങൾ കരുതുന്നു, ഞങ്ങൾ അത് പുഞ്ചിരിയോടെ ഓർക്കും.” അവര്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment