ബ്രിട്ടീഷ് രാജ് കൊണ്ട് ഇന്ത്യയ്ക്കുണ്ടായ നേട്ടങ്ങള്‍: സാം നിലമ്പള്ളില്‍

ഹിന്ദുക്കള്‍ കടല്‍ കടക്കാന്‍ പാടില്ലെന്ന ആചാരം പാലിച്ചതുകൊണ്ടാണ് വിദേശികള്‍ ഇന്ത്യയെ തേടിയെത്തിത്. അവരില്‍ അറബികളും പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും ഉണ്ടായിരുന്നു. മലബാറില്‍ കച്ചവടത്തിനെത്തിയ അറബികള്‍ അവരുടെ മതവും അവിടെ പ്രചരിപ്പിച്ചു. പിന്നീടു വന്ന പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും അതുതന്നെയാണ് ചെയ്തത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ കീഴടക്കിയതിനെപ്പറ്റി പ്രശസ്ത എഴുത്തുകാരന്‍ ആള്‍ഡസ് ഹക്സിലി – Aldous Huxley – പറഞ്ഞത് ഇങ്ങനെയാണ്. “ഒരു കൈയ്യില്‍ തോക്കും മറ്റേ കൈയ്യില്‍ ബൈബിളുമായിട്ടാണ് അവര്‍ ഇന്ത്യയെ കീഴടക്കിയത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചതിന്‍റെ ഗുണദോഷങ്ങളെപറ്റിയാണ് ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത്.

ഇന്ത്യയെ അവര്‍ കൊള്ളയടിച്ചെന്നും നമ്മുടെ സമ്പത്തും ധാതുക്കളും ബ്രിട്ടനിലേക്ക് കടത്തിക്കൊണ്ടുപോയെന്നും ശശി തരൂര്‍ ഒരിക്കല്‍ പറയുകയുണ്ടായി. അദ്ദേഹം മാത്രമല്ല ഇന്ത്യാ ചരിത്രം രേഖപ്പെടുത്തിയവരെല്ലാം അങ്ങനെതന്നെയാണ് പറഞ്ഞിട്ടുള്ളത്. ഇംഗ്ളണ്ടിലെ വ്യവസായ വിപ്ളവം സാധ്യമായത് ഇന്ത്യയില്‍നിന്ന് കടത്തിയ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് എന്നതില്‍ പരമാര്‍ത്ഥങ്ങളുണ്ട്. ഇവിടെനിന്ന് കൊണ്ടുപോയ പരുത്തി ഉപയോഗിച്ച് നല്ല വസ്ത്രങ്ങളുണ്ടാക്കി തിരികെ ഇവിടെത്തന്നെ കൊണ്ടുവന്ന് വിറ്റു കാശാക്കി. ഗന്ധി ബ്രിട്ടീഷ് വസ്ത്രങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്തെങ്കിലും പണക്കാരായ ഇന്ത്യക്കാരെല്ലാം ബ്രിട്ടന്‍റെ നല്ല വസ്ത്രങ്ങള്‍ വാങ്ങി ധരിച്ചു. അത് സായിപ്പിന്‍റെ മിടുക്കെന്നല്ലേ പറയാനാകൂ. പിന്നെന്തൊക്കെയാണ് കൊണ്ടുപോയത്? കോഹിന്നൂര്‍ രത്നം അടിച്ചെടുത്ത് ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തില്‍ പതിച്ചു. അതിനെ ഇന്‍ഡ്യാക്കാര്‍ അഭിമാനമായി കണക്കാക്കി. ഇന്‍ഡ്യയുടെ രത്നമാണ് രാജ്ഞിയുടെ കിരീടത്തലെന്ന് പറഞ്ഞു നടന്നു. അതിന്ന് ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ട്. ഇന്‍ഡ്യയിലായിരുന്നെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ കൈക്കലാക്കി വിറ്റ് കാശാക്കിയേനെ.

ഇന്‍ഡ്യയില്‍നിന്ന് കൊണ്ടുപോയ അസംസ്കൃത വസ്തുക്കള്‍കൊണ്ട് വ്യവസായ വിപ്ളവം സാധ്യമാക്കിയെങ്കിലും അതിന്‍റെ ഗുണങ്ങള്‍ നമുക്കും കിട്ടി. ഇംഗ്ളണ്ടില്‍ നിര്‍മ്മിച്ച തീവണ്ടി എഞ്ചിനും പാളങ്ങളും കൊണ്ടുവന്ന് റെയില്‍ സിസ്റ്റം നടപ്പിലാക്കി. തീവണ്ടി തീ തുപ്പി വരുന്നതു കണ്ട് അപരിഷ്കൃതരായ ഇന്‍ഡ്യാക്കാര്‍ ഭൂതം വരുന്നെന്നു പറഞ്ഞ് ഓടി രക്ഷപെട്ടു. ചിലര്‍ അതിന്റെ നേരെ കല്ലെറിഞ്ഞു. ഹിന്ദുക്കളുടെ ഇടയില്‍ നിലനിന്നിരുന്ന സതി പോലുള്ള ദുരാചാരങ്ങള്‍ നിറുത്തലാക്കി. സ്കൂളുകളും കോളജുകളും സ്ഥാപിച്ച് ഇന്‍ഡ്യാക്കാരെ സാക്ഷരരാക്കി. ഇംഗ്ളീഷ് വിദ്യാഭ്യാസം നമുക്ക് വളരെയേറെ ഗുണം ചെയ്തു. ഇന്നും അഭ്യസ്ഥവിദ്യരായ ഇന്‍ഡ്യന്‍ യുവാക്കള്‍ക്ക് തൊഴില്‍ തേടി അന്യരാജ്യങ്ങളിലേക്കു പോകാന്‍ ഇംഗ്ളീഷ് അറിവ് ഗുണം ചെയ്യുന്നു.

ഇന്‍ഡ്യാക്കാരുടെ അനൈക്യമാണ് വിദേശികള്‍ ഇവിടെക്കയറി നിരങ്ങാന്‍ ഇടയാക്കിയത്. പരസ്പരം മല്ലടിക്കുന്ന നൂറുകണക്കിന് നാട്ടുരാജ്യങ്ങള്‍. മതത്തിന്‍റെയും ചാതുര്‍വ്വര്‍ണ്യത്തിന്‍റെയും പേരില്‍ വിഭജിക്കപ്പെട്ട ജനത. നൂറ് പട്ടാളക്കാരും ഏതാനും തോക്കുകളുമായി വന്ന വിദേശികള്‍ക്കൊക്കെ ഇന്‍ഡ്യയെ നിഷ്പ്രപ്രയാസം കീഴ്പ്പെടുത്താന്‍ സാധച്ചു. ഗ്രീക്ക് പോരാളിയായിരുന്ന അലക്സാണ്ടര്‍ തുടങ്ങിവച്ച അധിനിവേശം പിന്നീട് മുഗളന്മാരും പാക്തൂണികളും തുടരുകയായിരുന്നു. അലക്സാണ്ടര്‍ മാന്യനായിരുന്നതുകൊണ്ട് താന്‍ കീഴ്പ്പെടുത്തിയ രാജ്യം പോറസ്സിനുതന്നെ നല്‍കിയിട്ടാണ് തിരികെപോയത്. എന്നാല്‍ പിന്നീടു വന്ന അഫ്ഗാനികളും താജിക്കുകെളും വടക്കേയിന്‍ഡ്യന്‍ സമതലങ്ങളിലൂടെ പടയോട്ടം നടത്തി. അവര്‍ അലക്സാണ്ടറെ പോലെ മഹാമനസ്കരല്ലായിരുന്നു. അവര്‍ രാജ്യത്തിന്‍റ ഭരണം തന്നെ ഏറ്റെടുത്തു. ഏതാനും നൂറ്റാണ്ടുകള്‍ രാജ്യം ഭരിച്ചു. ഇസ്ളാംമതം പ്രചരിപ്പിച്ചു. ഭീഷണിയില്‍ കൂടെയും പ്രലോഭനങ്ങളിലൂടെയും അവര്‍ ഹിന്ദുക്കളെ മുസ്ലീങ്ങളാക്കി മാറ്റി. ഹിന്ദുക്ഷേത്രങ്ങള്‍ പൊളിച്ച് മോസ്കുകള്‍ പണിതു. അതിലൊന്നായിരുന്നല്ലൊ ബാബറി മസ്ജിദ്.

മുഗളന്മാടെ ഭരണത്തിന്‍കീഴില്‍ ശ്വാസം മുട്ടി കഴിഞ്ഞിരുന്ന ഹിന്ദുക്കള്‍ ബ്രിട്ടീഷുകാരുടെ വരവിനെ ഹാര്‍ദ്ദമായി സ്വീകരിക്കയായിരുന്നു. ബ്രിട്ടീഷുകാര്‍ മുഗളന്മാരെ പോലെ വര്‍ഗ്ഗീയവാദികളോ ഇടുങ്ങിയ മനഃസ്ഥിതി ഉള്ളവരോ ആയിരുന്നില്ല. അവര്‍ നാട്ടുരാജ്യങ്ങള്‍ക്ക് വേണ്ടത്ര സ്വാതന്ത്ര്യം നല്‍കി. ഹിന്ദുക്കളെ ബലപ്രയോഗത്തിലൂടെ മതപരിവര്‍ത്തനം നടത്തിയില്ല. മിഷണറിമാന്‍ ക്രിസ്തുമതം പ്രചരിപ്പിച്ചെന്നുള്ളത് നേര്. പക്ഷേ, അത് മുഗളന്മാരെ പോലെ ബലപ്രയോഗത്തിലൂടെ അല്ലായിരുന്നു.

ബ്രിട്ടീഷ് ഭരണം കൊണ്ട് ഇന്‍ഡ്യക്ക് ദോഷത്തേക്കാള്‍ കൂടുതല്‍ ഗുണങ്ങളാണ് ഉണ്ടായത്. കിരാതത്തില്‍നിന്ന് ആധുനികതയിലേക്ക് മുന്നേറാന്‍ ജനങ്ങള്‍ക്ക് അവസരം ഒരുക്കി. ഇംഗ്ളീഷ് വിദ്യാഭ്യസം മൂലം ലോകം എങ്ങനെയെന്ന് മനസിലാക്കാന്‍ അവര്‍ക്ക് സാധിച്ചു. നമ്മുടെ കുറെ പരുത്തിയും അസംസ്കൃത വസ്തുക്കളും അവര്‍ കൊണ്ടുപോയെന്നുള്ളത് വാസ്തവം. സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ ധാതുക്കള്‍ ഉപയോഗിക്കപ്പെടാതെ ഭൂമിയില്‍തന്നെ കിടക്കുകയാണല്ലോ. അവര്‍ നടപ്പിലാക്കിയ റെയില്‍ സിസ്റ്റം തന്നെയാണ് ഇപ്പോഴും തുടരുന്നത്. ജനാധിപത്യം എന്താണന്ന് ഇന്‍ഡ്യക്കാരെ പഠിപ്പിച്ചത് ബ്രിട്ടീഷുകാരാണ്.

ഇതിലൊക്കെ ഉപരിയായിട്ടുള്ള നേട്ടമാണ് ബ്രിട്ടീഷ് ഭരണം കൊണ്ട് ഇന്‍ഡ്യക്ക് ഉണ്ടായത്. ഇന്നു കാണുന്ന ഇന്‍ഡ്യയെ ഒറ്റ രാജ്യമായി കിട്ടാന്‍ ബ്രിട്ടീഷ് ഭരണം ഇടയാക്കി. അവര്‍ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം സ്വതന്ത്ര ഇന്‍ഡ്യയുടെ ഭാഗമായി. വടക്കു കിഴക്കന്‍ സംസ്ഥനങ്ങളും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളും ലക്ഷദ്വീപും ഇന്‍ഡ്യയുടെ ഭാഗമായത് ബ്രിട്ടീഷ് ഭരണം കൊണ്ടാണ്. ഇതുതന്നെയാണ് ബ്രിട്ടീഷ് ഭരണം കൊണ്ട് ഇന്‍ഡ്യക്കുണ്ടായ വലിയ നേട്ടം. കുറച്ച് പരുത്തിയും ഇരുമ്പയിരും അവര്‍ കൊണ്ടുപോയതിന്‍റെ പേരില്‍ ശശി തരൂരിനെപോലുള്ളവര്‍ സങ്കടപ്പെടുന്നതില്‍ അര്‍ഥമില്ല. അദ്ദേഹം ഒരുപക്ഷേ, കൈയ്യടി നേടാന്‍ പറഞ്ഞതായിരിക്കാം. ബ്രിട്ടീഷുകാര്‍ വന്നില്ലായിരുന്നെങ്കില്‍ ഇന്‍ഡ്യയിന്ന് അനേകം ചെറുരാജ്യങ്ങള്‍ അടങ്ങിയ ഒരു ഉപഭൂഖണ്ഢമായി അവശേഷിച്ചേനെ.

ഇന്‍ഡ്യാ പാക്കിസ്ഥാന്‍ വിഭജനത്തെപറ്റി വിലപിക്കുന്നര്‍ കാര്യം മനസിലാക്കാതെയാണ് സംസാരിക്കുന്നത്. ഇന്‍ഡ്യയില്‍നിന്ന് ഒരു അര്‍ബുദം മുറിച്ചു മാറ്റിയതില്‍ സന്തോഷിക്കയാണ് വേണ്ടത്. അവര്‍ ഇന്‍ഡ്യയുടെ ഭാഗമായിരുന്നെങ്കില്‍ ഇവിടെ അഭ്യന്തര കലഹവും വര്‍ഗ്ഗീയ ലഹളകളും നിത്യസംഭവമായി മാറുമായിരുന്നു. ഗാന്ധിജി തടഞ്ഞില്ലായിരുന്നെങ്കില്‍ കുറെയേറെ മുസ്ലീങ്ങള്‍ പാക്കിസ്താനിലേക്കും കിഴക്കന്‍ പാക്കിസ്താനിലേക്കും (ഇപ്പോഴത്തെ ബംഗ്ളാദേശ്) പോകുമായിരുന്നു. ഇസ്ലാമിക സൗഹൃദം തേടി പാക്കിസ്താനിലേക്കു പോയ മലബാറിലെ മുസ്ലീങ്ങള്‍ ഇന്‍ഡ്യയിലേക്ക് തിരികെ വരാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു. കാരണം, പാക്കിസ്താനില്‍ അവര്‍ രണ്ടാം പൗരന്മാരാണ്. പറ്റിപ്പോയ മണ്ടത്തരമോര്‍ത്ത് അവരിന്ന് പരിതപിക്കുന്നു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment