റിബെക്കാ ബാബു (സുമ) നിര്യാതയായി

ഹൂസ്റ്റൺ: കോട്ടയം വാകത്താനം പാതിയപ്പള്ളിൽ പരേതനായ ആൻഡ്രൂസ് കെ ബാബുവിന്റെ (പരേതനായ റവ. ഫാ. കുര്യാക്കോസ് പാതിയാപ്പള്ളിയുടെ മകൻ) ഭാര്യ റിബെക്കാ ബാബു (സുമ – 72) നിര്യാതയായി. പരേത കോട്ടയം മാങ്ങാനം ചെമ്മരപ്പള്ളി പുത്തൻപുരയിൽ കുടുംബാംഗമാണ്.

തിരുവല്ല നിക്കോൾസൺ ഗേൾസ്‌ ഹൈസ്കൂളിൽ ദീർഘകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു.

മക്കൾ: ബോബിനി, ബിബിൻ.

മരുമക്കൾ: രാജേഷ് (കണ്ണൂർ തോട്ടത്തിൽ), അഞ്ജു (വാകത്താനം വള്ളിക്കാട്ട്)

കൊച്ചുമക്കൾ: ബെസലേൽ, ബെസൽ.

ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകാംഗം ജോസഫ് എം ചെമ്മരപ്പള്ളി (സോമൻ) ഏക സഹോദരനാണ്.

പൊതുദർശനവും ശുശ്രൂഷയും ഒക്ടോബർ 8 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ വച്ച് നടത്തപ്പെടും. തുടർ ശുശ്രൂഷയും സംസ്‌കാരവും അന്നേ ദിവസം 12 മണിക്ക് വാകത്താനം ഞാലിയാകുഴി സെന്റ് ഇഗ്‌നേഷ്യസ് ദേവാലയത്തിൽ

കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് ചെമ്മരപ്പള്ളി (ഹൂസ്റ്റൺ) 832 723 6065, ബിബിൻ (ഇന്ത്യ) 91 9446924443.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment