ബിജെപി ദേശീയ നിർവാഹക സമിതിയില്‍ നിന്ന് ശോഭാ സുരേന്ദ്രനും അല്‍‌ഫോണ്‍സ് കണ്ണന്താനവും പുറത്തേക്ക്; കുമ്മനവും മുരളീധരനും അകത്തേക്ക്

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ശോഭാ സുരേന്ദ്രനെയും അൽഫോൺസ് കണ്ണന്താനത്തെയും ബിജെപി ദേശീയ നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കി. പകരം കുമ്മനം രാജശേഖരനെയും വി മുരളീധരനെയും ഉൾപ്പെടുത്തി. ഇ. ശ്രീധരൻ വിശിഷ്ടാതിഥിയാകും. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഇന്ന് നിർവാഹക സമിതിയിലെ 80 പുതിയ അംഗങ്ങളുടെ പട്ടിക പുറത്തിറക്കി.

പി.കെ കൃഷ്ണദാസിനേയും പ്രത്യേക ക്ഷണിതാവാക്കിയപ്പോള്‍ എ.പി അബ്ദുള്ള കുട്ടി വൈസ് പ്രസിഡന്റായും ടോം വടക്കന്‍ വക്താവായും തുടരും. ഒ.രാജഗോപാലിനെയും നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രായാധിക്യത്തെ തുടര്‍ന്നാണ് ഒഴിവാക്കലെന്നാണ് റിപ്പോര്‍ട്ട്.. പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് ശോഭ സുരേന്ദ്രനെ ഒഴിവാക്കാന്‍ കാരണമെന്ന് സൂചനയുണ്ട്. സംസ്ഥാന നേതൃത്വത്തിനൊപ്പമാണ് ദേശീയ നേതൃത്വവുമെന്ന സൂചനയുമാണ് നിര്‍വാഹക സമിതി പുനഃസംഘടനയിലൂടെ ദേശീയ നേതൃത്വം പ്രകടിപ്പിക്കുന്നത്.

ദേശീയ നിർവാഹക സമിതിയിൽ 80 അംഗങ്ങളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, പീയുഷ് ഗോയൽ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളുമുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment