കവി ജേക്കബ് മനയില്‍ അനുസ്മരണ സമ്മേളനം നടത്തി

ഡാളസ് : അന്തരിച്ച കവിയും കഥാകൃത്തും, ഗാനരചയിതാവുമായ കവി ജേക്കബ് മനയില്‍ (87) അനുസ്മരണ സമ്മേളനം ഡാളസില്‍ നടത്തപ്പെട്ടു .ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ രാവിലെ ഗാര്‍ലാന്‍ഡ് കിയാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുസ്മരണസമ്മേളനത്തില്‍ ഡാളസിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കള്‍ പങ്കെടുത്തു .മൗന പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മളനത്തില്‍ ഷാജി മാത്യു എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും കുടുംബംഗാമെന്ന നിലയില്‍ ആമുഖമായി അനുഭവങ്ങള്‍ പങ്കിടുകയും അനുസ്മരണ പ്രസംഗം നടത്തുകയും ചെയ്തു.

ഡാളസിലെ സാഹിത്യ സാംസ്കാരിക വേദികളില്‍ നിറസാന്നിധ്യവും കേരള ലിറ്റററി മുന്‍ പ്രസിഡന്റ് മായ തലവടി കളങ്ങര മനയില്‍ ഇരുപത്താറില്‍ കുടുംബാഗവും പ്രവാസിയായിരുന്ന ജേക്കബ് മനയില്‍ തുള്ളല്‍ പാട്ടുകളിലൂടാണ് എഴുത്തിലേക്ക് തിരിഞ്ഞത്. കവിത, ശ്ലോകം, നാടന്‍പാട്ട്, വള്ളപ്പാട്ട്, കഥ, സ്മരണാഞ്ജലി, നര്‍മ്മകഥ, നിരൂപണം തുടങ്ങി നിരവധി ഗ്രന്ഥങ്ങളും ,. ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നതായി കേരള ലിറ്റററി പ്രസിഡന്റ് സിജു ജോര്‍ജ് അനുസ്മരിച്ചു

. പ്രവാസി ഗ്രന്ഥകര്‍ത്താവെന്ന നിലയില്‍ നിരവധി പുരസ്കാരങ്ങളും ലഭിച്ച കവിയും, പൊതുപ്രവര്‍ത്തകനുമായ ജേക്കബ് മനയില്‍ അക്ഷരശ്ലോക സാഗരം, സുഭില സുമങ്ങള്‍, സ്വര്‍ഗ്ഗത്തിലെ പാപി, മലയാളി മാഹാത്മ്യം തുള്ളല്‍പാട്ട്, വിലാപകാവ്യംസ്മരണാഞ്ജലി, മീനുക്കുട്ടി, ദാവീദ് വിജയംതുള്ളല്‍പാട്ട്, ലാസര്‍ഖണ്ഡകാവ്യം, ഞാന്‍ മരിച്ചാല്‍നര്‍മ്മകഥകള്‍, മേടയിലെ കുഞ്ഞ്കവിത, മധുമാംസം, പെനിയന്‍തുള്ളല്‍പാട്ട്, മനയില്‍കുടുംബം എന്നിങ്ങളെ നിരവധി കൃതികള്‍ രചിച്ചിരുന്നതായി ഇന്ത്യപ്രസ്ക്ലബ് നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ സെക്രട്ടറി പി പി ചെറിയാന്‍ പറഞ്ഞു

ഏറെക്കാലം അമേരിക്കയിലായിരുന്നെങ്കിലും കുട്ടനാട്ടിന്‍ തനിമയും വായ്ത്താരിയും മനസില്‍ കൊണ്ടുനടക്കുകയും പാടശേഖരങ്ങളെയും ഗ്രാമീണതയെയും വരി പുണര്‍ണ ജേക്കബ് മനയിലിന്റെ മിക്ക കവിതകളിലും കുട്ടനാടിന്റ കാര്‍ഷികമേഖലയ്ക്കുണ്ടായ ഉണര്‍വ് വിഷയമായിരുന്നു. കുട്ടനാട്ടില്‍ പണ്ടുകാലങ്ങളില്‍ തുടര്‍ന്നുവന്നിരുന്ന കൃഷിയും ഇപ്പോഴത്തെ കൃഷിരീതിയും തമ്മിലുള്ള വ്യത്യാസവും ചെറിയവാ ചാലുകളില്‍ വലവീശിയും ചൂണ്ടയിട്ടും മീന്‍ പിടിക്കുന്ന കഥകളും അദ്ദേഹത്തിന്റെ കവിതകളിലുണ്ടായിരുന്നതായി അനേക വര്ഷം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന എബ്രഹാം മാത്യു (കുഞ്ഞുമോന്‍) അനുസ്മരിച്ചു

ആദ്യകാലങ്ങളില്‍ തലവടിയില്‍ ആയിരുന്നുവെങ്കിലും പിന്നീട് മക്കള്‍ക്കൊപ്പം അമേരിക്കയില്‍ ജീവിതം ചെലവഴിച്ചു. രണ്ടായിരത്തോടെ ഭാര്യ മരിച്ചതോടെ ഒറ്റയ്ക്കായി. വളരെക്കാലം ജന്മനാടുമായി വിട്ടുനിന്നെങ്കിലും പഴയ തലമുറയിലുള്ള വലിയൊരു സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഡാളസില്‍ ആദ്യമായി മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക സ്ഥാപിക്കുന്നതിന് വിലയേറിയ സംഭാവനകള്‍ നല്‍കുകയും സഭാ വേര്‍തിരിവില്ലാതെ എല്ലാവരെയും സ്‌നേഹിക്കുകയും ചെയ്ത വലിയൊരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മനയില്‍ ജേക്കബെന്നു കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ പറഞ്ഞു

തുടര്‍ന്ന് കേരളഅസ്സോസിയേഷനെ പ്രതിനിധീകരിച്ചു അനശ്വരം മാംമ്പിള്ളി അനുസ്മരണ പ്രസംഗം നടത്തി. കേരള അസോസിയേഷന്‍ ആദ്യ കാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന മനയില്‍ ജൈക്കബെന്നും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു .തുടര്‍ന്നു കവിയുടെ രചനകില്‍ ഒന്നായ ഒരു മനോഹര ഗാനം ആലപിക്കുകയും ചെയ്തു ..മക്കളായ മറിയ , സാറ എന്നിവര്‍ പിതാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്ക്‌വെച്ചു .കുടുംബാംഗങ്ങള്‍ പങ്കെടുത്ത എല്ലാവര്ക്കും കുടുംബാംഗങ്ങള്‍ നന്ദി അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment