നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസ്; സരിത് നായരാണ് സ്വപ്ന സുരേഷിനെ തനിക്ക് പരിചയപ്പെടുത്തിയതെന്ന് സന്ദീപ് നായര്‍

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർ, സരിത്ത് നായരാണ് സ്വപ്ന സുരേഷിനെ തനിക്ക് പരിചയപ്പെടുത്തിയതെന്ന് പറഞ്ഞു. കോഫെപോസ പ്രകാരം അറസ്റ്റിലായി ജയില്‍‌വാസം അവസാനിച്ചതിനെ തുടർന്ന് മോചിതനായ ശേഷം സംസാരിക്കുകയായിരുന്നു സന്ദീപ് നായർ.

സ്വപ്നയെ സഹായിക്കാനാണ് ബംഗളൂരുവിലേക്ക് താന്‍ കൂടെപ്പോയത്. സ്വർണക്കടത്ത് കേസിനെക്കുറിച്ച് അദ്ദേഹം ഒന്നും പറയാനില്ല. കേസ് കോടതിയിലാണ്. ഡോളർ കടത്തിയതായി അറിയില്ല. തനിക്ക് അറിയാവുന്നതെല്ലാം മാധ്യമങ്ങളോട് പറയാൻ തയ്യാറാണ്. സ്വര്‍ണ കടത്തൊക്കെ കണ്ടെത്തുന്നതിന് മുമ്പാണ് നെടുമങ്ങാട് വര്‍ക്ക് ഷോപ്പ് തുടങ്ങിയത്.

ഉന്നതര്‍ക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് നിര്‍ബന്ധിച്ചു എന്നും സന്ദീപ് നായര്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തിന് പുറമേ, ഡോളര്‍ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപ് പ്രതിയാണ്. ഈ കേസുകളില്‍ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന പ്രതി പുറത്തിറങ്ങിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment