ന്യൂയോര്‍ക്ക് ഫൊറോന യുവജന ആരവം നിറഞ്ഞ ഹൈക്കിംങ്ങ്

ന്യൂയോര്‍ക്ക്: ക്‌നാനായ കാത്തലിക് റീജിയണിലെ ന്യൂയോര്‍ക്ക് ഫൊറോനയില്‍പ്പെട്ട മൂന്ന് ഇടവകയിലെയും യുവജന മിനിസ്ട്രികളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ബെയര്‍ മൗണ്ട് ഹൈക്കിംങ്ങ് പ്രോഗ്രാം ഒരു പുത്തന്‍ ഉണര്‍വായി മാറി.

രാവിലെ 10 മണിക്ക് റോക്‌ലാന്‍ഡ് ഇടവക ഗ്രോട്ടോയില്‍ നിന്ന് പ്രാര്‍ഥനയോടെ ആരംഭിച്ച ഹൈക്കിംങ്ങ് ഫാ. ബിബി തറയില്‍, ഫാ.ബിന്‍സ് ചേത്തലില്‍ എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.

തുടര്‍ന്ന് ബെയര്‍ മൗണ്ടില്‍ എത്തി 11 ന് ഹൈക്കിംങ്ങ് സാബൂ തടിപ്പുഴയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. നൂറോളം പേര്‍ പങ്കെടുത്ത ഹൈക്കിംങ്ങ് ഒരു നവ്യാനുഭവമായി ഏവര്‍ക്കും മാറി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment