പലവിധ കഥകള്‍
കേട്ടുമടുത്ത്
പൊതുജനമൊക്കെ
കഴുതകളായി!
പുരാവസ്തു
ഗവേഷകനൊരുവന്
വിഢികളാക്കി
പല കൊമ്പമ്മാരേം
സെലിബ്രറ്റികള്‍
എലിപോലെ വിറച്ചു
പടുവിഢികളൊക്കെ
കുഴിയില്‍ വീണു
വന്നവരൊക്കെ
കയറി ഇരുന്നു
സുല്ത്താനിരുന്ന
സിംഹാസനത്തില്‍
വാളുപിടിച്ചു
നിന്നവരെക്കെ
പുലിവാലുപിടിച്ചു
നിന്നുജ്വലിച്ചു
മോശയുടെ വടി
പിടിച്ചവരൊക്കെ
വാശി പിടിച്ചു പറഞ്ഞു
ഇതുതന്നാവടി!
ആരും കാണാത്ത
പുരാതനവസ്തു
കണാനാരാധകര്
കൂട്ടംകൂടി.
ബുദ്ധിജീവികള്‍
കുബുദ്ധികള്‍
സമ്പന്നര്‍, എന്തിനു
സാഥ്വികര്‍ വരെ
തട്ടിപ്പിന് നൂതന
പ്രത്യയശാസ്ത്രം
കണ്ടവര്‍ ഞെട്ടി
മണ്ടശിരോമണികള്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news