മയക്കുമരുന്നിന് അടിമപ്പെട്ടവരെ താലിബാന്‍ നിർബന്ധിച്ച് ക്ലിനിക്കുകളിലേക്ക് കൊണ്ടുവരുന്നു

കാബൂൾ | താലിബാൻ നഗരത്തിലുടനീളം മയക്കുമരുന്നിന് അടിമയായവരെ തേടിപ്പിടിച്ച് ബലമായി ആരോഗ്യ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാന്‍ ആരംഭിച്ചു. മയക്കുമരുന്നിന് അടിമകളായ ചിലരെ ബലം പ്രയോഗിച്ച് ആരോഗ്യ കേന്ദ്രങ്ങളിലെത്തിക്കുന്ന ഫോട്ടോകൾ പ്രചരിപ്പിക്കുന്നുമുണ്ട്.

മയക്കുമരുന്നിന്റെ ആസക്തി ഇല്ലാതാക്കാൻ തങ്ങൾ ബലം പ്രയോഗിക്കുകയാണെന്ന് താലിബാൻ പറയുന്നു. പിടികൂടുന്ന അടിമകളെ ഉടൻ തന്നെ കാബൂളിലെ മയക്കുമരുന്ന് ചികിത്സാ കേന്ദ്രങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്.

“ഇതൊരു ജനാധിപത്യ രീതിയല്ല, മറിച്ച് സ്വേച്ഛാധിപത്യ രീതിയിലാണ്. ഇവരെ ചികിത്സിക്കാനുള്ള ഒരേയൊരു മാർഗം ബലപ്രയോഗമാണ്,” താലിബാന്‍ വക്താവ് പറഞ്ഞു.

താലിബാൻ ഭരണം ഏറ്റെടുത്തതിനു ശേഷം, പൊതുജനാരോഗ്യ മന്ത്രാലയം മയക്കുമരുന്ന് ആസക്തി ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞിരുന്നു.

മറുവശത്ത്, അഫ്ഗാനിസ്ഥാനിലെ ആയിരക്കണക്കിന് ഹെക്ടർ ഭൂമി മയക്കുമരുന്ന് കൃഷിക്കും ഉൽപാദനത്തിനും ഉപയോഗിക്കുന്നതിനാൽ ആസക്തി ഇല്ലാതാക്കാൻ താലിബാൻ നടപടികൾ സ്വീകരിക്കുകയാണെന്ന് പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment