കാമ്പസുകളിൽ ഇസ്ലാമോഫോബിയക്കെതിരെ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാകണം: അംജദ് അലി ഇ എം

തൃശൂർ അൻസാർ ഇംഗ്ലീഷ് കാമ്പസിൽ വെച്ച് നടക്കുന്ന കാമ്പസ് ലീഡേഴ്സ് മീറ്റിൽ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ്‌ അംജദ് അലി ഇ.എം പതാക ഉയർത്തുന്നു

കാമ്പസുകളിൽ മുസ്‌ലിംകൾ തീവ്രവാദ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന സി.പി.എമ്മിൻ്റെ പ്രചരണവും മാർക്ക് ജിഹാദ് അടക്കമുള്ള സംഘ്പരിവാർ പ്രചരണവും മുസ്‌ലിം വിരുദ്ധ വംശീയതയും ഇസ്ലാമോഫോബിയയുമാണെന്നും കാമ്പസുകളിൽ ഇസ്ലാമോഫോബിയക്കെതിരെ രാഷ്ട്രീയ മുന്നേറ്റമുണ്ടാകണമെന്നും എസ് ഐ ഒ സംസ്ഥാന പ്രസിഡൻ്റ് അംജദ് അലി ഇ എം. പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിൽ നടന്ന സംസ്ഥാന ക്യാമ്പസ് നേതൃ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാ അംഗം പി ഐ നൗഷാദ് ക്യാമ്പസ് നേതൃ സംഗമം ഉദ്ഘാടനം ചെയ്തു.

ദില്ലി സർവ്വകലാശാല പ്രഫസർ ഉയർത്തിയ മാർക്ക് ജിഹാദ് ആരോപണത്തെ ഓടി നടന്നു വിമർശിക്കുന്ന എസ്എഫ്ഐ ഈ സമയം വരെ കേരളത്തിലെ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന സിപിഎം ആരോപണം തള്ളിപ്പറഞ്ഞിട്ടില്ല എന്ന് എസ്‌ ഐ ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ പറഞ്ഞു. സംസ്ഥാന ക്യാമ്പസ് നേതൃ സംഗമം സമാപിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇസ്ലാമോഫോബിയയുടെ നാവായി കമ്മ്യൂണിസ്റ്റ് പാർട്ടി മാറുകയും അതേ സമയം കേരളത്തെ ലക്ഷ്യം വെച്ച് ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന വർഗീയ പ്രചരണങ്ങളെ ഞങ്ങളാണ് പ്രതിരോധിക്കുന്നതെന്ന ഫാസിസ്റ്റ്‌ വിരുദ്ധ ചാമ്പ്യന്മാർ ചമയുന്ന തിരക്കിലാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

വിവിധ സെഷനുകളിൽ ഐഇസിഐ സി ഇ ഒ ഡോ. ബദീഉസമാൻ, സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി ടി സുഹൈബ്, സെക്രട്ടറി ഷിയാസ് പെരുമാതുറ, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ എസ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി തശ്‌രീഫ് കെ പി തുടങ്ങിയവർ സംസാരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment