സുഹൃത്‌‌ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ച നെടുമുടി വേണു: കെ. ആനന്ദകുമാര്‍

സിനിമയ്‌ക്കപ്പുറത്ത്‌ വിപുലമായ സുഹൃത്‌‌ബന്ധങ്ങള്‍ കാത്തു സൂക്ഷിച്ച വ്യക്തിയായിരുന്നു അന്തരിച്ച നടന്‍ നെടുമുടി വേണുവെന്ന്‌ കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയും കേരള കലാകേന്ദ്രം ജനറല്‍ സെക്രട്ടറിയുമായ കെ. ആനന്ദകുമാര്‍ അനുസ്‌മരിച്ചു.

നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ നാടക – ചലച്ചിത്ര രംഗങ്ങളില്‍ തിളങ്ങിയ അദ്ദേഹം, ഗായകനായും വ്യക്തിമുദ്രപതിപ്പിച്ചു. മറ്റാര്‍ക്കും അനുകരിക്കാനാകാത്ത അഭിനയശൈലിയിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്ക്‌ കഴിഞ്ഞു.

മലയാള സിനിമയ്‌ക്ക്‌ മറക്കാനാകാത്ത കഥാപാത്രങ്ങളെ പകര്‍ന്നു നല്‍കിയ അതുല്യ കലാകാരന്‍ നെടുമുടി വേണുവിന്റെ സ്‌മരണയ്‌ക്ക്‌ മുമ്പില്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്നുവെന്നും കെ ആനന്ദകുമാര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment