പ്രതിഭാധനനായ മഹാനടന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രതിഭാധനന്മാരായ അഭിനേതാക്കാളില്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്ന മലയാളത്തിന്റെ മഹാനടനായ നെടുമുടി വേണുവിന്റെ വിയോഗം ഇന്ത്യന്‍ സിനിമയ്ക്ക് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

മലയാളത്തിലും തമിഴിലുമായി 500-ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹത്തിന് രണ്ട് തവണ ദേശീയ അവാര്‍ഡ് ലഭിച്ചത് മലയാളികള്‍ക്ക് അഭിമാനകരമായിരുന്നു. ആറു തവണ സംസ്ഥാന അവാര്‍ഡ് നേടിയ അദ്ദേഹത്തിന്റെ അഭിനയം മലയാളികളെ ആസ്വാദനത്തിന്റെ അവാച്യമായ തലത്തിലേക്ക് ഉയര്‍ത്തുന്നതായിരുന്നു. അദ്ദേഹത്തിന്റെ വിയോ​ഗത്തില്‍ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടേയും ആരാധകരുടേയും ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment