നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസിന്റെ മര്‍ത്തമറിയം സമാജം നടത്തിയ ബൈബിള്‍ ക്വിസ് മത്സരത്തില്‍ യോങ്കേഴ്സ് സെന്റ് തോമസ് ഇടവക മര്‍ത്തമറിയം സമാജം ഒന്നാം സമ്മാനം കരസ്ഥമാക്കി. മത്സരത്തില്‍ പങ്കെടുത്ത ജെസി മാത്യു, ബിന്ദു രാജു, ലാലി ചെറിയാന്, ആനി വര്‍ക്കി, ശാന്തി ഏബ്രഹാം എന്നിവരെ ഇടവക പ്രത്യേകം അഭിനന്ദിച്ചു.
ഒക്ടോബര്‍ പത്താം തീയതി വി. കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി വെരി. റവ. ചെറിയാന് നീലാങ്കല്‍ കോര്‍എപ്പിസ്കോപ്പ വിജയികളായ മര്‍ത്തമറിയം സമാജം അംഗങ്ങളെ അനുമോദിക്കുകയും, സമ്മാനമായി ലഭിച്ച ട്രോഫി ചുമതലക്കാര്‍ക്ക് കൈമാറുകയും ചെയ്തു.
ഇടവക വികാരി നീലാങ്കല്‍ അച്ചന്റെ എണ്‍പത്തിമൂന്നാം ജന്മദിനവും ഇടവക ആദരപൂര്‍വ്വം കൊണ്ടാടി. സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പാള്‍ സോണി വര്‍ഗീസ് അച്ചനെ അനുമോദിച്ച് ജന്മദിനാശംസകള് നേര്‍ന്ന് സംസാരിച്ചു. തുടര്‍ന്ന് ഇടവക മുഴുവനും ജന്മദിന ഗാനം ആലപിച്ച്, കേക്ക് മുറിച്ച് ഈ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news