ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സമ്മേളനത്തിന് വിജയകരമായ സമാപനം; ഇന്ത്യൻ രൂപയെ ശക്തിപ്പെടുത്തുക ആത്യന്തിക ലക്ഷ്യം

ആഗോള ഭാരതീയ ശതകോടീശ്വരന്മാരുടെ കൂട്ടായ്മയായ ‘ഇൻഡിവുഡ് ബില്യണേഴ്സ് ക്ലബ്’ സംഘടിപ്പിച്ച ഏകദിന സമ്മേളനവും ബിസിനസ് എക്സലൻസ് പുരസ്കാര മേളയും വിജയകരമായി സമാപിച്ചു. ഒക്ടോബർ എഴിന് ദുബായ് ദുസിത് താനി ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ ലോകമെമ്പാടുമുള്ള ബില്ല്യണയേഴ്സ് പങ്കെടുത്തു. ഇൻഡിവുഡ് ബില്യണേഴ്സ് ക്ലബ് സ്ഥാപക ചെയർമാൻ ഡോ. സോഹൻ റോയ് മുഖ്യപ്രഭാഷണം നടത്തി. എഫിസം, എഐഎം ആർ ഐ, ബിസ് ഈവന്റ്സ് മാനേജ്മെന്റ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.

പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങിയവര്‍:

● ഐടിഎൽ കോസ്മോസ് ഗ്രൂപ്പ് ചെയർമാൻ ഡോ.റാം ബുക്സാനി
● നെല്ലറ ഫുഡ്സ് മാനേജിംഗ് ഡയറക്ടർ ശ്രീ ഷംസുദ്ദീൻ നെല്ലറ
● എഫ് വി സി മാനേജിംഗ് ഡയറക്ടർ ശ്രീ കെ.എസ് പരാഗ്
● നിക്കായ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ശ്രീ. പരാസ് ഷഹദദ്പുരി
● എൻ ബി വെഞ്ച്വേഴ്സ് മാനേജിംഗ് ഡയറക്ടർ നീലേഷ് ഭട്നഗർ
● അൽ ആദിൽ ട്രേഡിംഗ് ഗ്രൂപ്പിന്റെ ചെയർമാനും & മാനേജിംഗ് ഡയറക്ടറുമായ ഡോ. ധനഞ്ജയ ദാതർ
● സിഇഒ – അറേബ്യൻ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സി ഇ ഒ ഡോ. റാസ സിദ്ദിഖി
● ഫാർസ് ഫിലിം ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ഡോ. അഹമ്മദ് ഗോൾചിൻ
● പ്രൈം ടാങ്കേഴ്സ് എൽ.എൽ.സി മാനേജിംഗ് ഡയറക്ടർ ക്യാപ്റ്റൻ ജുഗ്വിന്ദർ സിംഗ് ബ്രാർ
● ഡോ. ശൈലേന്ദ്ര രുഘ്വാണി, ചെയർമാൻ – എക്സ്പെർട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ്
● ഡോ. സായ് ഗണേഷ് ക്ലിനിക്കിന്റെ സ്ഥാപകനും ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജനുമായ ഡോ. സായ് ഗണേഷ്
● ഫസ്റ്റ് ഫ്ലൈറ്റ് കൊറിയേഴ്സ് (മിഡിൽ ഈസ്റ്റ്) ന്റെ സ്ഥാപകനും മാനേജിങ് പാർട്ണറുമായ ശ്രീ. ജോൺസൺ തോമസ്
● കൊക്കൂന സ്ഥാപകൻ ഡോ. സഞ്ജയ് പരാശർ
● ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദ്
● നിമോൽ കോർപ്പറേഷൻ ഡിഎംസിസി മാനേജിംഗ് ഡയറക്ടർ ശ്രീ പ്രേം പഞ്ചാബി
● ഫിൻ അഡ്വൈസ് കൺസൾട്ടൻസ് ഡിഎംസിസി മാനേജിങ് ഡയറക്ടർ ഡോക്ടർ ഹേമന്ത് ജെത്വാനി

ഇതോടൊപ്പം, ഫിയോണിക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സി ഇ ഒ സമി സയ്യിദ്, അൽ താഹർ ലൈസൺ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ശ്രീ അജയ് ചൗഹാൻ എന്നിവർ ഇൻഡിവുഡിന്റെ മികച്ച യുവ സംരംഭകർക്കുള്ള അവാർഡ് കരസ്ഥമാക്കി.

ഇൻഡിവുഡിന്റെ വനിതാ രത്ന അവാർഡ് നേടിയത് ബിസിനസ് ഫെസിലിറ്റേറ്റർ, സർട്ടിഫൈഡ് ട്രെയിനർ, ലൈഫ് കോച്ച്, മോട്ടിവേഷണൽ സ്പീക്കർ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച മിസ് ഫർഹാന വോറ, സ്റ്റഡി വേൾഡ് എജ്യുക്കേഷൻ ഹോൾഡിംഗ് ഗ്രൂപ്പ് പ്രസിഡന്റും സിഇഒയുമായ ഡോ. വിദ്യ വിനോദ് എന്നിവരാണ്.

അവാർഡ് ദാന ചടങ്ങിന് പുറമെ, ആഗോള പ്രശസ്തരായ ‘മാണിക്കത്ത് ഇവന്റസ്’ സംഘടിപ്പിച്ച ഗ്ലോബൽ ഫാഷൻ വീക്കും ഈ പരിപാടിയോട് അനുബന്ധിച്ച് നടന്നു. യുഎഇയിൽ നിന്നുള്ള പ്രശസ്ത അന്തർദേശീയ ഡിസൈനർ മോനാ അൽമാൻസൂരിയുടെ മികച്ച ശേഖരത്തോടെയാണ് ഷോ ആരംഭിച്ചത്. റോബർട്ട് നൊറെം, പ്രയാഗ കൃഷ്ണ പ്രബിൻ, അക്ബർ അമീർ എന്നിവരുടെ മികച്ച ഡിസൈനുകൾ പ്രേക്ഷകർക്ക് വിരുന്നായി.

ഫാഷൻ മേഖലയിൽ തന്റെതായ സ്ഥാനം കരസ്ഥമാക്കിയ ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ് എക്സിക്യൂട്ടീവ് ഡയറക്ടർ അഭിനി സോഹൻ ഖാദിയും ലിനൻ ശേഖരങ്ങളുടെ പരമ്പരാഗത മോഡലുകൾ പ്രദർശിപ്പിച്ചു. കുട്ടികൾ, മോഡലുകൾ എന്നിവർക്കായുള്ള പ്രത്യേക ഫാഷൻ മത്സര വിഭാഗങ്ങളും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.

അസാമാന്യമായ കാര്യക്ഷമതയും നേതൃപാടവവും കാഴ്ചവെച്ച വിജയവഴികൾ വെട്ടിപ്പിടിച്ച പത്ത് വനിതാരത്നങ്ങളെ പരിചയപ്പെടുത്തികൊണ്ടുള്ള ഒരു കോഫി ടേബിൾ ബുക്കും ചടങ്ങിൽ പ്രകാശനം ചെയ്തു.

ആയിരം മില്ല്യനിലേറെ ആസ്തിയുള്ള ഇന്ത്യയിലെ സമ്പന്ന വ്യക്തികളുടെ ഒരു സമ്പൂർണ്ണ ശൃംഖലയാണ് ഇൻഡിവുഡ് ബില്യണയേഴ്സ് ക്ലബ്. 2016-ല്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യ നായിഡുവിന്റെ സാന്നിധ്യത്തിൽ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് ഈ കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്. അതിനുശേഷം, തെലങ്കാന, ദുബായ്, കേരളം, കർണാടക എന്നിവിടങ്ങളിൽ ക്ലബ്ബുകൾ ആരംഭിക്കുകയും നിരവധി വിജയകരമായ മേളകൾ സംഘടിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ ശതകോടീശ്വരന്മാരെയും ദാർശനിക പ്രതിഭകളെയും ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുക എന്നതാണ് ഇൻഡിവുഡ് ബില്യണയേഴ്സ് ക്ലബ് ലക്ഷ്യമിടുന്നത്. വിവിധ നിക്ഷേപ പദ്ധതികളിലൂടെ ഇന്ത്യൻ രൂപയെ ശക്തിപ്പെടുത്തുകയും അതിന്റെ മൂല്യം ഒരു ഡോളറിന് തുല്യമാക്കുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയുടെ ആത്യന്തിക സ്വപ്നം.

ബിസി നോണി, ബിൽഡ് ക്രാഫ്റ്റ്, ചാമ്പ്യൻസ്, കൃതി (ഔദ്യോഗിക ബ്രാൻഡ് പാർട്ണർ ), മാണിക്കത്ത് ഇവന്റസ് (ഔദ്യോഗിക ഫാഷൻ പാർട്ണർ ), പികെജി (ബിവറേജ് പാർട്ണർ), യുബിഎൽ മീഡിയ (മീഡിയ പാർട്ണർ), മീഡിയ വേവ്സ് (സപ്പോർട്ടർ) എന്നിവരാണ് പരിപാടി സ്പോൺസർ ചെയ്തത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News