ഡോ. ജൊവാൻ ഫ്രാൻസിസ് ഓസ്ട്രേലിയയില്‍ അന്തരിച്ചു

തൃശ്ശൂർ അറയ്ക്കൽ ഫ്രാൻസിസ് ജോണിന്റെ ഭാര്യ ജൊവാൻ ഫ്രാൻസിസ് (61) ഓസ്‌ട്രേലിയയിൽ അന്തരിച്ചു.

മക്കൾ: സോണിയ, ജോൺ.

മരുമകൻ: ഡാൻ ഡിബുഫ്.

ഡോ. ജൊവാൻ ഫ്രാൻസിസ് കഴിഞ്ഞ 25 വർഷമായി ഓർതോപീഡിക് സർജനായി ഓസ്‌ട്രേലിയയിൽ സേവനം നടത്തുകയായിരുന്നു. സേവന രംഗത്തെ ആസ്‌പദമാക്കി ബൃഹത്തായ ഒരു ഗ്രന്ഥം (Slice Girls) പ്രസിദ്ധികരിച്ചത്‌ ഏറെ ജനപ്രീതി ആർജ്ജിച്ചിട്ടുണ്ട്.

ജൊവാൻ വഴിത്തല പെരുമ്പനാനി കുടുംബാംഗമാണ്. പിതാവ് പരേതനായ വിമാന സേനാനി പി.എ ജോൺ. മാതാവ് സിസിലിയാമ്മ പെരുമ്പനാനി. ഡോ. അബി ജോൺ ഏക സഹോദരനാണ്.

സിസ്റ്റർ ഗ്രേയ്സ് പെരുമ്പനാനി SABS (സുപ്പീരിയർ ജനറൽ SABS), സിസ്റ്റർ നിർമൽ മരിയ SABS എന്നിവർ പിതൃസഹോദര പുത്രിമാരാണ്.

സംസ്ക്കാരം 16-ാം തീയതി ശനിയാഴ്ച രാവിലെ ഇൻഡ്യൻ സമയം 7:30-നു ഫ്രീമാന്റിൽ വെസ്റ്റ് ചാപ്പൽ സിമിത്തേരിയിൽ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment