സ്കറിയാ ജോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് ഒക്ടോബർ 16ന്

കാൻസസ്: സ്കറിയാ ജോസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ പ്രധാന ഫണ്ട് ശേഖരണ പരിപാടിയായ സ്കറിയാ ജോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് 2021 ഒക്ടോബർ 16ന് കാൻസാസിലെ ഷോണി മിഷൻ പാർക്കിൽ വെച്ച് നടത്തുന്നു.

കോവിഡ് മഹാമാരി കാരണം 2020ൽ നടത്താൻ സാധിക്കാതിരുന്ന ടൂർണമെന്റ് ഈ വർഷം എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തുന്നത്. ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 300 ഡോളറും രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 200 ഡോളറും ക്യാഷ് പ്രൈസാണ് ലഭിക്കുക.

കായിക വിനോദങ്ങളിലൂടെ സൗഹൃദങ്ങൾ സൃഷ്ടിക്കാൻ ഇഷ്ടപ്പെട്ടിരുന്ന സ്കറിയ ജോസിന്റെ സ്മരണയിലാണ് വോളിബോൾ ടൂർണമെന്റ് എല്ലാ വർഷവും നടത്തുന്നത്. ടൂർണമെന്റിലൂടെ കിട്ടുന്ന വരുമാനം അമേരിക്കൻ കാൻസർ സൊസൈറ്റിക്കു സംഭാവന നൽകുമെന്ന് സ്കറിയാ ജോസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ ഭാരവാഹികൾ അറിയിച്ചു.

മത്സരത്തിൽ പങ്കെടുക്കാൻ Home – Zcharia Memorial എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment