ഫോമാ സൺഷൈൻ റീജിയൻ സ്പോർട്സ് ഫോറം ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരം

ഫോമാ സൺഷൈൻ മേഖല കായിക സമിതിയുടെ നേത്യത്വത്തിൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഒർലാന്റോയിലെ ക്ലിയോൺ സ്പോർട്സ് സെന്ററില്‍ വെച്ച് നടന്നു. ആവേശവും ഉദ്വേഗവും സൃഷ്ടിച്ച മത്സരത്തിലും, ചടങ്ങുകളിലും മയാമി, റ്റാംപ, ഒർലാൻഡോ, ജാക്സൺവില്ലെ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കായിക പ്രേമികളും, അംഗസംഘടനകളുടെയും ഫോമയുടെയും പ്രവർത്തകരും പങ്കെടുത്തു. മേഖലാടിസ്ഥാനത്തിൽ കായിക രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഫോമയുടെ വിവിധ മേഖല കായിക സമിതികൾ രൂപീകരിക്കപ്പെട്ടിട്ടിട്ടുള്ളത്. രാവിലെ പത്തു മണിക്ക് തുടങ്ങിയ മത്സരങ്ങൾ വൈകിട്ട് നാലു മണിക്കാണ് അവസാനിച്ചത്.

മത്സരങ്ങൾ ഫോമാ സൺഷൈൻ മേഖല വൈസ് പ്രസിഡന്റ് വിൽസൺ ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. പുരുഷന്മാരുടെ സിംഗിൾസ് ഇനത്തിൽ ഒർലാൻഡോയിൽ നിന്നുള്ള സുരേഷ് നായർ ഒന്നാം സ്ഥാനവും, മെൽബനിൽ നിന്നുള്ള അഭിഷ് തോമസ് റണ്ണർ അപ്പും ആയി. ഫോമാ നിർവ്വാഹക സമിതി ട്രഷറർ തോമസ് ടി ഉമ്മൻ സുരേഷ് നായർക്കും, ഫോമാ ദേശീയ സമിതി അംഗം ബിനൂബ്കുമാർ അഭീഷ് തോമസിനും ട്രോഫി സമ്മാനിച്ചു.

പുരുഷ ഡബിൾസിൽ ജ്യോതിഷും, മാത്യുവും വിജയികളായി. സുരേഷും അഭിഷും റണ്ണേഴ്‌സ് അപ്പായി. സൺഷൈൻ മേഖല വാണിജ്യ സമിതി ചെയർമാൻ ജോസ് ഫിലിപ്പ് വിജയികൾക്കും, ഫോമാ കംപ്ലയൻസ് സമിതി സെക്രട്ടറി ഡോ. ജഗതി നായർ റണ്ണേഴ്സ് അപ്പിനും ട്രോഫികൾ സമ്മാനിച്ചു.

റീന ഷാജി വനിതാ സിംഗിൾസ് വിജയിയായി. ഫോമാ ഹെൽപ്പിംഗ് ഹാൻഡ്സ് മേഖല കൺവീനർ ജെയിംസ് ഇല്ലിക്കൽ റീന ഷാജിക്ക് ട്രോഫി വിതരണം ചെയ്തു. വനിതാ സിംഗിൾസ് റണ്ണർ അപ്പ് ആയത് ആൻ പോൾ ആണ്. ഫോമാ രാഷ്ട്രീയ സമിതി അദ്ധ്യക്ഷൻ സജി കരിമ്പന്നൂർ ആൻ പോളിന് സമ്മാനം വിതരണം ചെയ്തു.

റീന ഷാജിയും ആൻ പോളും വനിതാ ഡബിൾസിൽ വിജയം കരസ്ഥമാക്കിയപ്പോൾ, സുനിത മേനോനും സിജി ജിമ്മിയും റണ്ണേഴ്‌സ്അപ്പായി. സൺഷൈൻ മേഖല കായിക സമിതിയുടെ വൈസ് ചെയർ ജിനോ കുര്യാക്കോസ് റീനക്കും ആൻ പോളിനും സൺഷൈൻ മേഖല കായിക സമിതി സെക്രട്ടറി ജോളി പീറ്റർ സുനിതക്കും, സിജിക്കും ട്രോഫികൾ സമ്മാനിച്ചു.

മിക്സഡ് ഡബിൾസ് ജിമ്മി പെരേപ്പാടന്‍, സിജി ജിമ്മി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സൺഷൈൻ മേഖല കായിക സമിതി ചെയർമാൻ ജിതേഷ് പള്ളിക്കര ട്രോഫികൾ വിതരണം ചെയ്തു. മിക്സഡ് ഡബിൾസിൽ ഷാജി ജോൺ, റീന ഷാജി എന്നിവർ റണ്ണേഴ്‌സ് അപ്പായി. സൺഷൈൻ മേഖല ചെയർമാൻ ജെയ്സൺ സിറിയക് റണ്ണേഴ്‌സ് അപ്പിന് സമ്മാനം നൽകി.

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജോഷ്വാ മാത്യു, ആരോൺ വർഗീസ് എന്നിവരെ നാളെയുടെ വാഗ്ദാനങ്ങൾ ആയ പ്രോമിസിംഗ് പ്ലെയറായി തെരെഞ്ഞെടുത്തു. സൺഷൈൻ മേഖല വനിതാ ഫോറം സെക്രട്ടറിയായ സുനിത മേനോനും, സൺഷൈൻ മേഖല കായിക സമിതി കോഓർഡിനേറ്റർ സുരേഷ് നായരും ട്രോഫികൾ നൽകി.

സൺഷൈൻ മേഖല വൈസ് ചെയർമാൻ റെജി സെബാസ്റ്യൻ മത്സരത്തിൽ പങ്കെടുത്തവർക്കും, കാഴ്ചക്കാരായി എത്തിയ അംഗസംഘടനയിലെ അംഗങ്ങൾക്കും പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News