കേരളത്തിന്റെ നവരസ അഭിനയപ്രതിഭ നെടുമുടി വേണുവിന് പ്രണാമം: ജേക്കബ് പടവത്തിൽ, ഫൊക്കാന പ്രസിഡന്റ്

മരണം ജീവിതത്തിൻറെ ഒരു ഭാഗമാണെങ്കിലും, അദ്ദേഹത്തിൻറെ മരണം മലയാളികൾക്കും അഭിനയ ലോകത്തിനും ഒരു തീരാനഷ്ടം!! അദ്ദേഹത്തിൻറെ കഥാപാത്രങ്ങൾ എല്ലാം മലയാളികളുടെ മനസ്സിലും ജീവിച്ചു കൊണ്ടേയിരിക്കും. കലാകാരന്മാർക്ക് മരണമില്ല! അവരുടെ അഭിനയത്തികവ് അഭ്രപാളികളിൽ മിന്നി മറിയുമ്പോൾ, അവർ ഒരിക്കലും മരിക്കുന്നില്ല. ശ്രീ നെടുമുടി വേണുവിൻറെ ശക്തമായ കഥാപാത്രങ്ങൾ ഒരിക്കലും മരിക്കുന്നില്ല!

ഏതു കഥാപാത്രവും ഏതു സിനിമയും ആയാലും ശ്രീ നെടുമുടിവേണു അദ്ദേഹത്തിൻറെ എല്ലാ കഥാപാത്രങ്ങൾക്കും 100% നീതി പുലർത്തിയിട്ടുണ്ട്. അദ്ദേഹത്തിൻറെ ചിത്രം, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങി സംഭാവനകൾ വളരെയാണ്. സ്നേഹം ഗാംഭീര്യം സരസം, ദയനീയം, ശൃംഗാരം, രൗദ്രം, ഭീബൽസം ഭയാനകം, കാരുണ്യം, സങ്കടം എന്നീ നവരസ വികാരങ്ങൾ ഇത്ര അനായാസം ചെയ്യാവുന്ന ചുരുങ്ങിയ നടന്മാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹം അഭിനയത്തിലും മൃദംഗത്തിലും,നാടൻ പാട്ടിലും, കവിതാ പാരായണത്തിലും, കഥ-തിരക്കഥ എന്നിവയിലും വളരെയധികം അദ്ദേഹത്തിൻറെ കഴിവുകൾ പ്രകടമാക്കിയിട്ടുണ്ട്. അദ്ദേഹത്തിൻറെ സിനിമാ ജീവിതം എല്ലാം മലയാളികളുടെ മനസ്സിലും, പ്രത്യേകിച്ച് തലമുറ തോറും, സിനിമാലോകത്തും ഒരു നേട്ടമായിരിക്കും എന്നതിൽ യാതൊരു തർക്കവുമില്ല. അദ്ദേഹം അഭിനയിച്ച എല്ലാ സിനിമകളുടെയും വിജയത്തിന് പിന്നിൽ അദ്ദേഹത്തിൻറെ സരളമായ അനായാസമായ കലാപ്രതിഭയായി ആയിരുന്നു, അല്ലെങ്കിൽ അദ്ദേഹത്തിൻറെ അഭിനയശേഷി ആയിരുന്നു എന്നതിൽ യാതൊരു തർക്കവുമില്ല. അദ്ദേഹം. ഒരിക്കലും മലയാളികളുടെ മനസ്സിൽ നിന്ന് മരിക്കുന്നില്ല അദ്ദേഹത്തിൻറെ ഓർമ്മകളും അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ എല്ലാ സംഭാവനകളും തുടർന്നും ജീവിച്ചു കൊണ്ടിരിക്കുന്നു.

ഈ നിമിഷത്തിൽ അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി നൽകുന്നതോടൊപ്പം അദ്ദേഹം മലയാള സിനിമക്ക് നൽകിയ ,കേരളത്തിന് നൽകിയ എല്ലാ സംഭാവനകൾക്ക് നന്ദിയോടെ ഓർത്തുകൊണ്ട് അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് അദ്ദേഹത്തിൻറെ കുടുംബത്തിനും അനേകായിരം സിനിമാ പ്രേക്ഷകർക്കും, സാന്ത്വനങ്ങൾ അർപ്പിക്കുന്നു.

അഭിനയക്കളരിയുടെ ആശാന്‍ ശ്രീ നെടുമുടി വേണുവിന്, ഹൃദയത്തിൻറെ ഭാഷയിൽ വിട നേർന്നുകൊള്ളുന്നു.

നിങ്ങളുടെ സ്വന്തം ഫൊക്കാന

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News