വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സാക്ഷികള്‍ കൂറുമാറി; സിപിഎം നേതാവ് ഉൾപ്പെടെയുള്ള എല്ലാ പ്രതികളെയും വെറുതെ വിട്ടു

എറണാകുളം: കൊച്ചിയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. സിപിഎം നേതാവ് സക്കീർ ഹുസൈൻ, സിദ്ദിഖ്, ഫൈസൽ, തോമസ് എന്നീ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.

കേസിലെ എല്ലാ സാക്ഷികളും കൂറു മാറിയതിനെ തുടര്‍ന്നാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പരാതിക്കാരനായ ജൂബി പോൾ ഉൾപ്പെടെ എല്ലാ സാക്ഷികളും കൂറുമാറി. കേസിന് ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ പോലീസിന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. പ്രതികള്‍ക്കെതിരായ കേസ് സംശയാസ്പദമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും കോടതി പരാമര്‍ശിച്ചു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment