മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ പ്രസിഡണ്ട് സ്ഥാനത്തേക്ക് അനിൽ ആറന്മുള മത്സരിക്കുന്നു

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) 2022 ലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്ക്കാരിക സാമുദായിക വേദികളിലെ നിറസാന്നിധ്യവും അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനുമായ അനിൽ ആറന്മുള മത്സരിയ്ക്കുന്നു. നവംബറിലാണ് തെരഞ്ഞെടുപ്പ്.

ഇൻഡ്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐസിപിഎൻഎ) ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡൻ്റ്, നാഷണൽ കമ്മിറ്റി അംഗം, കേരളാ റൈറ്റേഴ്സ് ഫോറം പ്രസിഡൻറ്, കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രശസ്ത സേവനം അനുഷ്ടിച്ചിട്ടുണ്ട്.

മലയാളി അസോസിയേഷൻ്റെ (മാഗ്) ഡയറക്ടർ ബോർഡ് അംഗം, ട്രസ്റ്റി ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള അനിൽ ആറൻമുള മികച്ച വാഗ്മിയും സംഘാടകനുമാണ്‌.

ഹൂസ്റ്റണിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘നേർകാഴ്ച’ ദിനപത്രത്തിന്റെ അസ്സോസിയേറ്റ് എഡിറ്ററായും പ്രവർത്തിക്കുന്ന അനിൽ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment