ലഖിംപൂർ ഖേരി അക്രമം: ഒരു മുതിർന്ന ബിജെപി നേതാവിന്റെ ആദ്യ സന്ദർശനം; മരിച്ച കർഷക കുടുംബങ്ങളെ കണ്ടില്ല

ലഖിംപൂർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപൂർ ജില്ലയിൽ നാല് കർഷകർ കൊല്ലപ്പെട്ട് 10 ദിവസങ്ങൾക്ക് ശേഷം മുതിർന്ന ബിജെപി നേതാവും സംസ്ഥാന നിയമ മന്ത്രിയുമായ ബ്രജേഷ് പഥക് ബുധനാഴ്ച പ്രദേശം സന്ദർശിച്ചു. കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയ വാഹനങ്ങളിലൊന്ന് ലഖിംപൂർ ഖേരി എംപിയുടെയും കേന്ദ്ര സഹസഹമന്ത്രിയുമായ അജയ് മിശ്രയുടേതുമായിരുന്നു.

കേന്ദ്ര സഹ സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് അക്രമത്തിലെ മുഖ്യപ്രതി. ആശിഷ് മിശ്ര തന്റെ കാർ ഉപയോഗിച്ച് കർഷകരെ കൊലപ്പെടുത്തി എന്നാണ് കർഷകരുടെ ആരോപണം. എന്നാൽ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഇത് നിഷേധിച്ചു.

ഏകദേശം 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഒക്ടോബർ 9 ന് ആശിഷ് അറസ്റ്റിലാവുകയും ഒക്ടോബർ 12 മുതൽ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ കഴിയുകയും ചെയ്തു.

ഒക്ടോബർ 3 ന് ലഖിംപൂർ ഖേരി അക്രമത്തിൽ നാല് കർഷകർ ഉൾപ്പെടെ മൊത്തം എട്ട് പേരാണ് കൊല്ലപ്പെട്ടത്. നിയമ മന്ത്രി, കൊല്ലപ്പെട്ടവരിൽ രണ്ടുപേരുടെ കുടുംബങ്ങളെ മാത്രം സന്ദർശിച്ച ശേഷമാണ് മടങ്ങിയത്. അവരിലൊരാൾ ശിവപുരി പ്രദേശത്തെ ബിജെപി പ്രവർത്തകൻ ശുഭം മിശ്രയും (26 വയസ്സ്), കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ ഡ്രൈവർ പർസെറ ഗ്രാമത്തിലെ ഹരിയോം മിശ്രയും (27 വയസ്സ്) ആയിരുന്നു.

അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ട മറ്റ് നാല് മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം സന്ദർശിച്ചില്ല. ഇവരിൽ കർഷകരായ നച്ചതാർ സിംഗ്, ലവ്പ്രീത് സിംഗ്, ബിജെപി പ്രവർത്തകൻ ശ്യാം സുന്ദർ നിഷാദ്, പത്രപ്രവർത്തകൻ രമൺ കശ്യപ് എന്നിവരും ഉൾപ്പെടുന്നു.

കൊല്ലപ്പെട്ട മറ്റ് രണ്ട് കർഷകർ – ഗുർവീന്ദർ സിംഗും ദിൽജിത് സിങ്ങും അയൽ ജില്ലയായ ബഹ്‌റൈച്ചില്‍ നിന്നുള്ളവരാണ്.

ഔദ്യോഗിക പ്രോട്ടോക്കോൾ ഇല്ലാതെയാണ് നിയമ മന്ത്രി ലഖിംപൂരിലെത്തിയതെന്നും നഗരത്തിലെ ശിവപുരി പ്രദേശത്തെ ബിജെപി പ്രവർത്തകൻ ശുഭം മിശ്രയുടെയും പാർസെറ ഖുർദ് ഗ്രാമത്തിലെ കേന്ദ്ര സഹമന്ത്രിയുടെ ഡ്രൈവറായ ഹരിയോം മിശ്രയുടെയും കുടുംബത്തെ കാണാൻ പോയതായും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

മറ്റേതെങ്കിലും പരിപാടിയിലെ തിരക്കുമൂലം സംഭവത്തിൽ കൊല്ലപ്പെട്ട മറ്റൊരു ബിജെപി പ്രവർത്തകനായ ശ്യാം സുന്ദറിന്റെ വീട്ടിൽ പഥക് പോയില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു. അദ്ദേഹം പിന്നീട് അവിടെ പോകും.

ബിജെപി പ്രവർത്തകൻ ശുഭം മിശ്രയുടെ വീട്ടിൽ നടന്ന മതപരമായ ചടങ്ങുകളിൽ ജില്ലാ ബിജെപി പ്രസിഡന്റ് സുനിൽ സിംഗ്, ജില്ലാ വൈസ് പ്രസിഡന്റ് വിജയ് ശുക്ല, റിങ്കു, അനുരാഗ് മിശ്ര, അവധ് പ്രവിശ്യ മേധാവി കമലേഷ് മിശ്ര, ബ്രിജേഷ് പഥക് എന്നിവരും പങ്കെടുത്തു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് നിയമ മന്ത്രി ബ്രിജേഷ് പഥക് അഗാധമായ അനുശോചനം അറിയിക്കുകയും എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തതായി ജില്ലാ വൈസ് പ്രസിഡന്റ് വിജയ് ശുക്ലയും അനുരാഗ് മിശ്രയും പറഞ്ഞു.

മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പാർട്ടി നേതാക്കളുടെ സംഘം ഡൽഹിയിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കാണുകയും ലഖിംപൂർ ഖേരി സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സമയത്താണ് പഥക്കിന്റെ സന്ദർശനം.

നിയമ മന്ത്രി തന്റെ ലഖിംപൂർ സന്ദർശന വേളയിൽ മാധ്യമ ഇടപെടലുകൾ ഒഴിവാക്കി. എന്നാൽ, സംഭവത്തിൽ കൊല്ലപ്പെട്ടവരെല്ലാം ഞങ്ങളുടെ കുടുംബത്തിൽ നിന്നുള്ളവരാണെന്ന് പിന്നീട് പറഞ്ഞു. “ഇതൊരു നിർഭാഗ്യകരമായ സംഭവമാണ്, ഇക്കാര്യത്തിൽ ന്യായമായ അന്വേഷണം നടത്തിയ ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും,” അദ്ദേഹം പറഞ്ഞു.

അക്രമത്തിൽ കൊല്ലപ്പെട്ട രണ്ട് പേരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും, സാധ്യമായ എല്ലാ സഹായവും ഉറപ്പ് നൽകിയതായും പഥക് പറഞ്ഞു. മറ്റ് ഇരകളുടെ കുടുംബങ്ങളെയും അദ്ദേഹം പിന്നീട് കാണും. കുടുംബങ്ങൾ അവരുടെ ആവശ്യങ്ങളൊന്നും മുന്നോട്ട് വച്ചിട്ടില്ല. പക്ഷേ, ഇരകളുടെ കുടുംബങ്ങൾക്കൊപ്പം സർക്കാർ നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. “സ്ഥിതി സാധാരണ നിലയിലാകുമ്പോൾ” കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളുമായി ചർച്ച നടത്തുമെന്ന് നിയമ മന്ത്രി പറഞ്ഞു.

ഒബിസി സമുദായത്തിൽപ്പെട്ട നിഷാദിന്റെ കുടുംബത്തിന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അമർ പാൽ മൗര്യയുടെ നേതൃത്വത്തിലുള്ള മറ്റൊരു പ്രതിനിധി സംഘം ഒക്ടോബർ 16 ന് ലഖിംപൂർ ഖേരി സന്ദർശിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സുനിൽ സിംഗ് പറഞ്ഞു. ഇതിനിടെ അദ്ദേഹം പത്രപ്രവർത്തകൻ രാമൻ കശ്യപിന്റെ കുടുംബത്തെയും കാണും.

റിപ്പോർട്ട് പ്രകാരം, മരിച്ച കർഷകരായ നച്ചതാർ സിംഗിന്റെയും ലവ്പ്രീത് സിംഗിന്റെയും കുടുംബങ്ങൾ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ബഹ്‌റൈച്ചിലെ മരിച്ച കർഷകനായ ഗുർവീന്ദർ സിംഗിന്റെ സഹോദരൻ 18-കാരനായ ഗുരുസേവക് പറഞ്ഞു, “മന്ത്രി രാഷ്ട്രീയത്തിനായി വരേണ്ടതില്ല, മറിച്ച് ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാന്‍ വരണമെന്ന് താൽപ്പര്യമുണ്ടെങ്കിൽ, തന്റെ പാർട്ടിയുടെ പതാക നീക്കം ചെയ്തതിനുശേഷം അദ്ദേഹം വരണം.”

ആ പ്രദേശത്തെ സന്ദർശനവുമായി ബന്ധപ്പെട്ട് ആരും നിയമ മന്ത്രി ബ്രജേഷ് പഥക്കിനെ ബന്ധപ്പെട്ടിട്ടില്ലെന്ന് ലഖിംപൂർ ഖേരി അക്രമത്തിൽ കൊല്ലപ്പെട്ട സിംഗി മേഖലയിലെ ബിജെപി പ്രവര്‍ത്തകന്‍ ശ്യാം സുന്ദറിന്റേയും നിഷാദിന്റെയും കുടുംബം പറഞ്ഞു.

ഞങ്ങളെ കാണാൻ ഒരു മന്ത്രിയും വന്നിട്ടില്ലെന്നും ഒരു മന്ത്രിയുടെയും പ്രാദേശിക അധികാരികളുടെ സന്ദർശനത്തെക്കുറിച്ച് ഞങ്ങൾക്ക് ഒരു വിവരവും നൽകിയിട്ടില്ലെന്നും കുടുംബം പറഞ്ഞു. ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവരെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് നിഷാദിന്റെ സഹോദരൻ സഞ്ജയ് പറഞ്ഞു.

52-കാരനായ പിതാവ് ബാലക് റാം, 47-കാരിയായ അമ്മ ഫൂൽമതി, ഭാര്യ റൂബി (25), രണ്ട് പെൺമക്കൾ എന്നിവരടങ്ങുന്നതാണ്‍ നിഷാദിന്റെ (30) കുടുംബം. മക്കളില്‍ ഒരാള്‍ക്ക് മൂന്ന് വയസ്സും, മറ്റൊരാൾക്ക് ഏഴ് മാസം മാത്രം പ്രായം.

നിയമമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച് തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് മരിച്ച മാധ്യമപ്രവർത്തകൻ രാമൻ കശ്യപിന്റെ കുടുംബവും പറഞ്ഞു. അച്ഛനെക്കൂടാതെ, കശ്യപിന് ഭാര്യ ആരാധനയും (32 വയസ്സ്) അവരുടെ 11 ഉം 3 വയസ്സും പ്രായമുള്ള രണ്ട് മക്കളും ഉണ്ട്.

ശിവപുരി ഏരിയയിൽ നിന്നുള്ള മരിച്ച ബിജെപി പ്രവർത്തകൻ ശുഭം മിശ്ര, 26 വയസ്സുള്ള ഭാര്യ രേഖ, ഒരു വയസ്സുള്ള മകൾ ഏയ്ഞ്ചൽ എന്നിവരടങ്ങുന്ന കുടുംബത്തില്‍ നിന്നാണ്. ശുഭം ഒരു ബിസിനസുകാരൻ കൂടിയായിരുന്നു.

ലഖിംപൂർ ഖേരി അക്രമത്തിൽ കൊല്ലപ്പെട്ട രണ്ട് ബിജെപി പ്രവർത്തകരുടെയും വാഹനത്തിന്റെ ഡ്രൈവറുടെയും കുടുംബങ്ങൾക്ക് 45 ലക്ഷം രൂപ വീതം സഹായം നൽകിയിട്ടുണ്ട്. ഈ സംഭവത്തിൽ കൊല്ലപ്പെട്ട നാല് കർഷകരുടെയും ഒരു പത്രപ്രവർത്തകന്റെയും ബന്ധുക്കൾക്കും ഇതേ തുക നൽകിയിട്ടുണ്ട്.

അക്രമത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ ശുഭം മിശ്രയുടെയും ഡ്രൈവർ ഹരി ഓം മിശ്രയുടെയും ബന്ധുക്കൾക്കുള്ള സഹായ തുകയുടെ ചെക്കുകൾ ലഖിംപൂർ സദറിലെ ബിജെപി എംഎൽഎ യോഗേഷ് വർമ ​​വ്യാഴാഴ്ച വിതരണം ചെയ്തു.

Print Friendly, PDF & Email

Leave a Comment