കാളകളുടെ വന്ധ്യംകരണ കാമ്പയിൻ നാടൻ കന്നുകാലികളെ നശിപ്പിക്കാനുള്ള ഗൂഢാലോചന: പ്രജ്ഞാ താക്കൂർ

ഭോപ്പാൽ: ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂറിന്റെ വിമർശനത്തെ തുടർന്ന് ബുധനാഴ്ച മധ്യപ്രദേശ് സർക്കാർ കാള വന്ധ്യംകരണ കാമ്പയിൻ പിൻവലിച്ചു. നാടൻ പശുക്കളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമമായാണ് പ്രജ്ഞാ താക്കൂർ ഈ പ്രചാരണത്തെ വിശേഷിപ്പിച്ചത്.

ബുധനാഴ്ച കാള വന്ധ്യംകരണ കാമ്പയിൻ റദ്ദാക്കിയതിന് തൊട്ടുപിന്നാലെ, നാടൻ പശുക്കളെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് വന്ധ്യംകരണ കാമ്പയിൻ നടത്തിയതെന്ന് ഭോപ്പാലില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി സംശയം ഉന്നയിച്ചു.

ബുധനാഴ്ച രാത്രി ഭോപ്പാലിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ താക്കൂർ പറഞ്ഞു, “കാളകളുടെ വന്ധ്യംകരണം നടത്തുകയായിരുന്നു, ഞാൻ അത് നേരിട്ട് കാണാനാണ് വന്നത്. ഞാൻ ഉടൻ തന്നെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും, സംസ്ഥാന മൃഗസംരക്ഷണ മന്ത്രി പ്രേം സിംഗ് പട്ടേലിനേയും വിവരം അറിയിക്കുകയും ഇന്ന് ആ ഉത്തരവ് പിൻവലിക്കുകയും ചെയ്തു.”

“കാളകളെ വന്ധ്യംകരിക്കുന്നതിനുള്ള ഉത്തരവ് ചില ആന്തരിക ഗൂഢാലോചനയാണെന്ന് എനിക്ക് തോന്നുന്നു. ഇതിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. കാരണം, ആർക്കും തദ്ദേശീയ പശുക്കളെ നശിപ്പിക്കാൻ കഴിയില്ല,” അവര്‍ പറഞ്ഞു.

“ഇത് എങ്ങനെ സംഭവിച്ചു എന്നറിയില്ല, അന്വേഷിക്കേണ്ട വിഷയമാണിത്. ഇതേക്കുറിച്ച് അന്വേഷിച്ച് വിവരങ്ങള്‍ കണ്ടെത്താന്‍ ഞാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. എപ്പോൾ മുതൽ, എന്തുകൊണ്ട്, എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? ഈ നാടൻ പശുക്കള്‍ക്കെതിരെ ഇത്രയും ക്രൂരതകൾ? ഇത്തരം ഉത്തരവുകൾ ഇനി ഒരിക്കലും ഉണ്ടാകരുത്,” താക്കുര്‍ പറഞ്ഞു.

അതേസമയം, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ബുധനാഴ്ച ഔദ്യോഗിക ട്വിറ്റർ വഴി കാളകളുടെ വന്ധ്യംകരണ പ്രവർത്തനം നിർത്താനുള്ള ഉത്തരവ് പങ്കിട്ടു.

മൃഗസംരക്ഷണ/ക്ഷീരവികസന വകുപ്പ് ഡയറക്ടർ ഡോ. ആർ.കെ. മെഹിയ പുറപ്പെടുവിച്ച ഉത്തരവിൽ, വകുപ്പിന്റെ എല്ലാ സബ്-ഓപ്പറേറ്റർമാരോടും ഒക്ടോബർ 4 മുതൽ ആരംഭിച്ച കാളകളെ വന്ധ്യംകരിക്കുന്നതിനുള്ള പ്രചാരണം ഉടൻ നിർത്തി വെക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെ അസംബന്ധമെന്ന് കോൺഗ്രസ് വിശേഷിപ്പിച്ചു. ഒരു വശത്ത് സർക്കാർ ഗോ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, മറുവശത്ത് നാടൻ പശുക്കളെ ഉന്മൂലനം ചെയ്യാൻ കാളകളെ വന്ധ്യംകരിക്കുകയാണെന്ന് കോൺഗ്രസ് മീഡിയ കോഓർഡിനേറ്റർ നരേന്ദ്ര സലൂജ പറഞ്ഞു.

മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്, സെപ്റ്റംബർ 22 -ന് പുറത്തിറക്കിയ ഉത്തരവിൽ, “സംസ്ഥാനത്ത് ‘മോശം (ഉൽപാദനക്ഷമതയില്ലാത്ത) കാളകളുടെ’ വർദ്ധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത്, 2021 ഒക്ടോബർ 4 മുതൽ ഒക്ടോബർ 23 വരെ ഒരു വന്ധ്യംകരണ പരിപാടി നടത്തുമെന്നും അത് സൗജന്യമായി ചെയ്യുമെന്നും” പറഞ്ഞിരുന്നു.

സംസ്ഥാനത്ത് 12 ലക്ഷം ഉൽപാദനക്ഷമതയില്ലാത്ത കാളകളുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. റോഡുകളിലും ഹൈവേകളിലും ചിലപ്പോൾ ഗ്രാമങ്ങളിലും വിളകള്‍ നശിപ്പിക്കുന്ന കന്നുകാലികൾ, കൂടുതലും പശുക്കുട്ടികളോ പശുക്കളോ ആണ്, പാൽ നൽകുന്നത് നിർത്തുന്നു. അവയില്‍ ഭൂരിഭാഗത്തേയും ഉടമസ്ഥര്‍ ഉപേക്ഷിക്കുന്നു. കാരണം, അവ സാമ്പത്തിക മൂല്യമില്ലാത്തവയാണെന്നതു തന്നെ.

Print Friendly, PDF & Email

Leave a Comment