പട്ടാപ്പകല്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമം; നടപടിയെടുക്കാതെ പോലീസ്

തിരുവനന്തപുരം: പട്ടാപ്പകല്‍ നഗരമധ്യത്തിൽ വെച്ച് പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചതില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നിഷ്കൃയത്വത്തിനെതിരെ വ്യാപക പ്രതിഷേധം.

കഴിഞ്ഞ ദിവസം തൈക്കാട് ആശുപത്രിക്ക് സമീപമാണ് സംഭവം. കാറില്‍ കുടുംബത്തോടൊപ്പം ഇരുന്നിരുന്ന പെണ്‍കുട്ടിയെയാണ് ഇതര സംസ്ഥാന തൊഴിലാളി കടന്ന് പിടിച്ചതും ആക്രമിക്കാന്‍ ശ്രമിച്ചതും. എന്നാല്‍, സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടപടിയെടുക്കാത്തതിനെതിരെയാണ് രുക്ഷ വിമര്‍ശനം ഉയര്‍ന്നത്.

സംഭവം കണ്ട നാട്ടുകാരാണ് തൊഴിലാളിയെ പിടികൂടിയത്. ഇതിനിടെ പ്രദേശവാസികള്‍ അറിയിച്ച പ്രകാരം പോലിസ് സ്ഥലത്തെത്തി. എന്നാല്‍, പരാതി കേട്ട പോലിസ് പെണ്‍കുട്ടിയെ അപമാനിക്കാനാണ് ശ്രമിച്ചത്.

പരാതി എഴുതി നല്‍കിയാല്‍ മാത്രമേ കേസെടുക്കൂ എന്നായിരുന്നു പോലിസിൻ്റെ നിലപാട്. കുറ്റാരോപിതനെ പിടികൂടിയ നാട്ടുകാര്‍ക്കെതിരെയും പോലിസ് തിരിഞ്ഞു. ഇയ്യാളെ മര്‍ദ്ദിച്ചവര്‍ക്കെതിരേ കേസെടുക്കുമെന്ന് പൊലിസ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment