കടന്നമണ്ണ ടീം വെൽഫെയർ പഞ്ചായത്ത് പടി, എ.യു.പി സ്കൂൾ പരിസരം ശുചീകരിച്ചു

കടന്നമണ്ണ: ടീം വെൽഫെയർ കടന്നമണ്ണയുടേയും ഫ്രറ്റേണിറ്റി മുവ്മെൻ്റിൻ്റേയും നേതൃത്വത്തിൽ മങ്കട ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരം മുതൽ കടന്നമണ്ണ എ.യു.പി സ്കൂളിൻ്റെ പരിസരം വരെ പാതയോരം ശുചീകരിച്ചു. റോഡിൻ്റെ ഇരുവശങ്ങളിലും ഗതാഗതത്തിനും കാൽനടയാത്രയ്ക്കും ഭീഷണിയായി വളർന്നു നിന്നിരുന്ന പുൽക്കാടുകൾ വെട്ടി നീക്കി, അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമാർജനം ചെയ്തു. പഞ്ചായത്ത് പടിയിലെ വെയ്റ്റിംഗ് ഷെൽട്ടറും ടീം വെൽഫെയർ പ്രവർത്തകർ ശുചിയാക്കി.

വെൽഫെയർ പാർട്ടി പ്രസിഡണ്ട് മുസ്തഖീം എ, സെക്രട്ടറി അബ്ദുൽ അസീസ് ആലങ്ങാടൻ, യൂസുഫ് പി.എം., സി. ഹാറൂൺ മാസ്റ്റർ, ഷൗക്കത്തലി (ഇണ്ണി), കെ.വി സദ്റുദ്ദീൻ, കെ.മുഹമ്മദ് സാലിം, ഫഹീം പുല്ലോട്ട്, കെ. അഫ്സൽ, സി.പി. ജസീൽ എന്നിവർ പങ്കെടുത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment