ഈശോ ജേക്കബിന്റെ നിര്യാണത്തില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ അനുശോചിച്ചു

ഹ്യൂസ്റ്റണ്‍: ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ സെക്രട്ടറിയും മുന്‍ പ്രസിഡന്റുമായിരുന്ന ഈശോ ജേക്കബിന്റെ വേര്‍പാടില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല അനുശോചിച്ചു. മികച്ച സംഘാടകനും മാധ്യമപ്രവര്‍ത്തകനും സാംസ്‌ക്കാരിക സാഹിത്യ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഇദ്ദേഹം. മലയാള മനോരമുടെ തിരുവല്ല ബ്യൂറോയില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഈ മേഖലയുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്ന ഈശോ ജേക്കബ്ബ് നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ നേതൃത്വത്തില്‍ നടത്താന്‍ മുന്‍കൈയെടുത്തിരുന്നു. കേരളത്തെ പിഴുതെറിഞ്ഞ പ്രളയകാലത്ത് സഹായവുമായി മുന്നിട്ടിറങ്ങിയ ചാപ്റ്ററിനെ മുന്നില്‍ നിന്ന നയിച്ച ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സംഘടന നിരവധി അന്ധര്‍ക്ക് വാക്കിങ് സ്റ്റിക്ക് ഉള്‍പ്പെടെ വിതരണം ചെയ്തത്.

ഹ്യൂസ്റ്റണിലെ ഇന്തോ അമേരിക്കന്‍ ബിസിനസ് ഫോറത്തിന്റെ വൈസ് ചെയര്‍മാനായിരുന്നു. ചങ്ങനാശേരി സെന്റ് വിന്‍സന്റ് ഡീ പോള്‍ സെമിനാരിയില്‍ അധ്യാപകന്‍, മലയാള മനോരമയില്‍ കറസ്പോണ്ടന്റ്, ഫോര്‍ട്ട് ബെന്റ് സ്റ്റാര്‍ ന്യൂസ് വീക്കിലി പ്രൊഡക്ഷന്‍ മാനേജര്‍, വോയിസ് ഓഫ് ഏഷ്യ എഡിറ്റര്‍, അക്ഷരം ഇന്റര്‍നാഷണല്‍ മലയാളം മാഗസിന്‍ റസിഡന്റ് എഡിറ്റര്‍, ഏഷ്യന്‍സ് സ്മൈല്‍സ്, ഹൂസ്റ്റണ്‍ സ്മൈല്‍സ് എന്നീ മാഗസിനുകളുടെ പബ്ലീഷര്‍, ന്യൂ ഇംഗ്ലണ്ട് ബിസിനസ് സര്‍വീസില്‍ സെയില്‍സ് കണ്‍സള്‍ട്ടന്റ്, കിന്‍കോസ് കോര്‍പ്പറേഷന്‍ കമ്പ്യൂട്ടര്‍ സര്‍വീസസ് കണ്‍സള്‍ട്ടന്റ്, കേരളാ റൈറ്റേഴ്സ് ഫോറം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തനമനുഷ്ഠിച്ചിട്ടുണ്ട്.

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ എല്ലാപരിപാടികള്‍ക്കും മുന്നില്‍ നിന്ന ഇദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രസിഡന്റ് ഡോ. ജോര്‍ജ് എം. കാക്കനാട്, സുജ കോശി, ഉമ്മന്‍ തോമസ്, അജു വാരിക്കാട്, ഷിബു തോമസ്, ടെരീഷ് തോമസ്, റോബിന്‍ ഫിലിപ്പ് എന്നിവരും അനുശോചനം രേഖപ്പെടുത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment