കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും യു എസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനുമായി കൂടിക്കാഴ്ച നടത്തി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ യു എസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനുമായി വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം, നികുതി വെട്ടിപ്പ് മുതലായവയ്ക്കെതിരെ ഇന്ത്യയും അമേരിക്കയും സംയുക്തമായി നടപടി സ്വീകരിക്കണമെന്ന് ഇരുവരും ധാരണയിലെത്തി.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്നും, ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന സ്രോതസ്സുകളെക്കുറിച്ചും, കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്പരം കൈമാറണമെന്ന് യുഎസ്-ഇന്ത്യ ഇക്കണോമിക് ആന്‍ഡ് ഫിനാന്‍ഷ്യല്‍ പാര്‍ട്ണര്‍ഷിപ്പ് ചര്‍ച്ചയില്‍ ഇരുവരും അഭ്യര്‍ഥിച്ചു.

ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവല്‍, അര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

ആഗോളതാപനത്തിനെതിരെ ബൈഡന്‍ ഭരണകൂടം സ്വീകരിച്ചിരിക്കുന്ന നിലപാടുകളെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ മൂലധന നിക്ഷേപം നടത്തുന്നതിന് യുഎസ് വ്യവസായ സംരംഭകരെ നിര്‍മ്മല സീതാരാമന്‍ ക്ഷണിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment