ഞാനൊരു മുഴുവന്‍ സമയ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റാണ്; എന്നോട് മാധ്യമങ്ങളിലൂടെ സംസാരിക്കേണ്ട ആവശ്യമില്ല: സോണിയാ ഗാന്ധി

ന്യൂഡൽഹി: താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു മുഴുവന്‍ സമയ പ്രസിഡന്റാണെന്ന് പാര്‍ട്ടിയിലെ ജി-23 പോലുള്ള വിമര്‍ശകര്‍ക്ക് മറുപടിയായി സോണിയ ഗാന്ധി ശനിയാഴ്ച സിഡബ്ല്യുസി യോഗത്തില്‍ പറഞ്ഞു. എന്നോട് ആരും മാധ്യമങ്ങളിലൂടെ സംസാരിക്കേണ്ട ആവശ്യമില്ലെന്നും അവര്‍ സൂചിപ്പിച്ചു. .

കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് കോൺഗ്രസ് പ്രസിഡന്റ് ഇത് പ്രസ്താവിച്ചത്. “ഞാൻ എപ്പോഴും സത്യസന്ധതയെ വിലമതിക്കുന്നു. മാധ്യമങ്ങളിലൂടെ എന്നോട് സംസാരിക്കേണ്ട ആവശ്യമില്ല. അതിനാൽ നമുക്കെല്ലാവർക്കും സ്വതന്ത്രവും സത്യസന്ധവുമായ ചർച്ച നടത്താം. ഈ നാലു ചുവരുകള്‍ക്ക് പുറത്ത് നല്‍കേണ്ട സന്ദേശം സിഡബ്ല്യുസിയുടെ ഒരു കൂട്ടായ തീരുമാനമായിരിക്കണം,” സോണിയാ ഗാന്ധി പറഞ്ഞു.

“സംഘടനയിലെ എല്ലാവരും കോൺഗ്രസിന്റെ പുനരുജ്ജീവനമാണ് ആഗ്രഹിക്കുന്നതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, അതിന് ഐക്യവും പാർട്ടിയുടെ താൽപര്യങ്ങളും പരമപ്രധാനമായി നിലനിർത്തുന്നതും ആവശ്യമാണ്. എല്ലാറ്റിനുമുപരിയായി, അതിന് ആത്മനിയന്ത്രണവും അച്ചടക്കവും ആവശ്യമാണ്,” സിഡബ്ല്യുസി മീറ്റിംഗിനിടെ തന്റെ പ്രാരംഭ പ്രസംഗത്തിൽ അവർ പറഞ്ഞു.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക, പാർട്ടി മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗൽ, ചരൺജിത് ചന്നി എന്നിവരുൾപ്പെടെ 52 കോൺഗ്രസ് നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ദിഗ്‌വിജയ് സിംഗും, ഡോ. ​​മൻമോഹൻ സിംഗും ഉൾപ്പെടെ അഞ്ച് നേതാക്കൾ ഇന്ന് യോഗത്തിൽ പങ്കെടുത്തില്ല.

ലഖിംപുർ സംഭവത്തിൽ കാവി പാർട്ടിയുടെ മനോഭാവമാണ് കണ്ടതെന്ന് പറഞ്ഞുകൊണ്ട് അവർ ബിജെപിക്കെതിരെ ആഞ്ഞടിച്ചു.

“ഈയിടെ ലഖിംപൂർ-ഖേരിയിലെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ബിജെപിയുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്നു. കിസാൻ ആന്ദോളനെ അവര്‍ എങ്ങനെ കാണുന്നു, കര്‍ഷകര്‍ അവരുടെ ജീവനും ഉപജീവനവും സംരക്ഷിക്കുന്നതിനുള്ള ഈ ദൃഢനിശ്ചയ പോരാട്ടത്തെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് ജനങ്ങള്‍ കാണുന്നു,” കോൺഗ്രസ് അദ്ധ്യക്ഷ പറഞ്ഞു.

2022 സെപ്റ്റംബറിൽ കോൺഗ്രസ് പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് നടക്കുമെന്ന് വൃത്തങ്ങൾ പറയുന്നു. ജി -23 ന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന മുതിർന്ന പാർട്ടി നേതാവ് ഗുലാം നബി ആസാദ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതായി അവർ പറഞ്ഞു.

സോണിയ ഗാന്ധിജിയിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്നും ആരും അവരുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നില്ലെന്നും ആസാദ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment