അഫ്ഗാനിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ല; താലിബാനെ അംഗീകരിക്കരുത്: സുഖ്ബീർ സിംഗ് ബാദൽ

ന്യൂഡൽഹി: കാബൂളിലെ ഗുരുദ്വാര ദശേഷ് പിതയിൽ താലിബാന്റെ പ്രത്യേക യൂണിറ്റിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെടുന്ന ആയുധധാരികള്‍ ഗുരുദ്വാരയില്‍ അതിക്രമിച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തുകയും ഭക്തരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ശിരോമണി അകാലിദൾ (എസ്എഡി) മേധാവി സുഖ്ബീർ സിംഗ് ബാദൽ ആവശ്യപ്പെട്ടു. ഈ വിഷയം അന്താരാഷ്ട്ര ഫോറത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തകരോട് സംസാരിച്ച ബാദൽ, സംഭവത്തെ അപലപിക്കുകയും അഫ്ഗാനിസ്ഥാനിൽ സിഖുകാരും മറ്റ് മതന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുകയാണെന്നും പറഞ്ഞു. അന്താരാഷ്ട്ര അംഗീകാരം തേടുന്ന താലിബാനെയും, ന്യുനപക്ഷം സുരക്ഷിതമല്ലാത്ത ഒരു രാജ്യത്തെയും അംഗീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കാബൂളിലെ സിഖ് സമുദായത്തിൽ നിന്ന് തനിക്ക് വിഷമകരമായ ഫോണ്‍ കോളുകൾ ലഭിച്ചതായി ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡന്റ് പുനീത് സിംഗ് ചന്ദോക്ക് വെള്ളിയാഴ്ച പറഞ്ഞു.

ഉച്ചയ്ക്ക് 2 മണിയോടെ ആയുധധാരികളായ താലിബാന്‍ ഗുരുദ്വാര ദശേഷ് പിതയിൽ പ്രവേശിക്കുകയും ഗുരുദ്വാരയ്ക്കുള്ളിൽ ഉണ്ടായിരുന്ന ഭക്തജനങ്ങളെ ഭീഷണിപ്പെടുത്തുകയും, വിശുദ്ധ സ്ഥലത്തിന്റെ വിശുദ്ധി നശിപ്പിക്കുകയും ചെയ്തു.

“അവർ ഗുരുദ്വാരയിൽ മാത്രമല്ല, ഗുരുദ്വാരയോട് ചേർന്നുള്ള കമ്മ്യൂണിറ്റി സ്കൂളിന്റെ പരിസരങ്ങളിലും റെയ്ഡ് നടത്തി,” അദ്ദേഹം പറഞ്ഞു.

ഗുരുദ്വാരയിലെ സ്വകാര്യ സെക്യൂരിറ്റി ഗാർഡുകൾ അവരെ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞപ്പോൾ, അവര്‍ക്കെതിരെയും ഭീഷണി മുഴക്കി. ഗുരുദ്വാരയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന മുൻ എംപി നരീന്ദർ സിംഗ് ഖൽസയുടെ പഴയ വസതിയിലും ഓഫീസിലും സംഘം റെയ്ഡ് നടത്തിയതായും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ ജീവിക്കുന്ന ഹിന്ദു, സിഖ് സമുദായങ്ങളുടെ ഉത്കണ്ഠകൾ ഉയർന്ന തലത്തിൽ ഉടനടി ഉയർത്താൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ച ചാൻ‌ഹോക്ക്, അഫ്ഗാനിസ്ഥാനിലെ നിലവിലെ ഭരണകൂടം യുഎൻ ചാർട്ടറും അവിടെ താമസിക്കുന്ന ന്യൂനപക്ഷങ്ങളുടെ ക്ഷേമവും ഉറപ്പാക്കണമെന്ന് പറഞ്ഞു.

ഈ മാസം ആദ്യം, കാബൂളിലെ ഗുരുദ്വാര കാർട്ടെ പർവാൻ താലിബാൻ പോരാളികൾ നശിപ്പിച്ചിരുന്നു. സംഭവം ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന് ആശങ്കയുണ്ടാക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. താലിബാൻ അധികാരത്തിൽ വന്നതുമുതൽ അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ ആശങ്കയിലാണ്.

ഇന്നലെ, ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ (ISIS-K) കാണ്ഡഹാറിലെ ഷിയാ പള്ളിയിൽ നടത്തിയ ചാവേർ ആക്രമണത്തില്‍ 47 പേര്‍ മരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment