ഉസ്ബെക്കിസ്ഥാനുമായി താലിബാന്‍ വ്യാപാര ബന്ധം ചർച്ച ചെയ്യുന്നു

ദോഹ (ഖത്തര്‍): മൗലവി അബ്ദുൽ സലാം ഹനാഫിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഉസ്ബെക്കിസ്ഥാനിലേക്ക് വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ പോയതായി താലിബാൻ പ്രഖ്യാപിച്ചു.

ഇന്ന് (ഒക്ടോബർ 16 ശനിയാഴ്ച), താലിബാൻ ഉപപ്രധാനമന്ത്രി അബ്ദുൽ സലാം ഹനാഫിയുടെ നേതൃത്വത്തിലുള്ള ഉന്നത പ്രതിനിധി സംഘം ഉസ്ബെക്കിസ്ഥാനിലെ ടെർമെസിലെത്തി. ഈ യാത്രയില്‍ താലിബാൻ പ്രതിനിധി സംഘം ഉസ്ബെക്ക് ഉപപ്രധാനമന്ത്രി അബ്ദുള്ള അരിപോവിനെയും സംഘത്തെയും കാണും.

വ്യാപാര ബന്ധങ്ങൾ, ട്രാൻസിറ്റ്, റെയിൽവേ, 500KW വൈദ്യുതി എന്നിവയുടെ വികസനം എന്നിവ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണെന്ന് താലിബാന്‍ വക്താവ് ദോഹയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

താലിബാന്റെ പ്രഖ്യാപനം അനുസരിച്ച് സ്വകാര്യമേഖലയുടെ പ്രതിനിധികളും സംഘത്തിലുണ്ട്.

അടുത്തയാഴ്ചയും മോസ്കോ ഉച്ചകോടിയിൽ താലിബാൻ ഉപപ്രധാനമന്ത്രി മൗലവി അബ്ദുൽ സലാം ഹനാഫിയുടെ നേതൃത്വത്തിലുള്ള താലിബാൻ പ്രതിനിധിസംഘങ്ങൾ പങ്കെടുക്കുമെന്നു പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment