അഫ്ഗാനിസ്ഥാനിൽ തീവ്രവാദികൾ പ്രവർത്തിക്കുന്നത് തുടരുകയാണെന്ന് യുഎൻ

അഫ്ഗാനിസ്ഥാനിൽ ഒരാഴ്ചയ്ക്കിടെ ഷിയാ വിശ്വാസികള്‍ക്കു നേരെയുള്ള രണ്ടാമത്തെ ആക്രമണത്തിന് ശേഷം, അഫ്ഗാനിസ്ഥാനിൽ തീവ്രവാദം ഇപ്പോഴും സജീവമാണെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിച്ചു.

ഒക്ടോബർ 15 വെള്ളിയാഴ്ച, കാണ്ഡഹാർ നഗരത്തിലെ ബീബി ഫാത്തിമ പള്ളിയിൽ ഷിയാ ആരാധകർക്ക് നേരെയുണ്ടായ ചാവേറാക്രമണം ക്രൂരമാണെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും യുഎൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അഫ്ഗാനികൾക്ക് സുരക്ഷിതമായും സമാധാനത്തിലും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും പ്രസ്താവനയിൽ ശക്തമായി അപലപിച്ചു.

അതേസമയം, റഷ്യൻ വിദേശകാര്യ വക്താവ് മരിയ വ്‌ളാഡിമിറോവ്ന സഖാരോവ, ഒക്ടോബർ 15 വെള്ളിയാഴ്ച, അഫ്ഗാനികൾക്കിടയിലെ മതപരമായ തർക്കങ്ങളും ആഭ്യന്തര സംഘർഷങ്ങളും ശക്തിപ്പെടുത്താനാണ് ഇത്തരം ആക്രമണങ്ങളുടെ സംഘാടകർ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞു.

അത്തരം മനുഷ്യത്വരഹിതമായ തീവ്രവാദ നടപടികളെ ഞങ്ങൾ അപലപിക്കുന്നു, ഈ ആക്രമണങ്ങളുടെ സൂത്രധാരകരെ തിരിച്ചറിയുകയും ശിക്ഷിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ കൂട്ടിച്ചേർത്തു.

യുഎന്നിലെ അഫ്ഗാനിസ്ഥാന്റെ സ്ഥിരം പ്രതിനിധികളും ബീബി ഫാത്തിമ പള്ളിക്ക് നേരെയുണ്ടായ ചാവേർ ആക്രമണത്തെയും കഴിഞ്ഞയാഴ്ച കുണ്ടൂസിലെ ആക്രമണത്തെയും അപലപിച്ചു.

കാണ്ഡഹാറിൽ ഷിയാ ആരാധകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ 62 പേർ കൊല്ലപ്പെടുകയും 68 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കാണ്ഡഹാറിൽ ഷിയാ ആരാധകർക്ക് നേരെയുണ്ടായ ആക്രമണത്തെ താലിബാൻ ക്രൂരകൃത്യമായി വിശേഷിപ്പിക്കുകയും ആക്രമണങ്ങൾ അന്വേഷിക്കുകയാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment