ഏകാന്തയാത്രകളില്‍
മുഷിപ്പുഗന്ധം മണക്കുമ്പോള്‍…
വിരസതയുടെ വിരല്‍തുമ്പ്
വിഭ്രമചിത്രം വരയ്ക്കുമ്പോള്‍…
ജീവിതം വായിക്കുമ്പോള്‍..
വ്യാകരണപ്പിശകില്‍
മനംതട്ടി വീഴുമ്പോള്‍ …
ഓര്മത്തെറ്റില്
തളര്‍ന്നിരിക്കുമ്പോള്‍..
അഴിച്ചു മാറ്റിയ
വിഴുപ്പ്ഭാണ്ഡങ്ങള്
അലക്കാനിടുമ്പോള്‍….
കരവിട്ട് ദൂരേക്കുപായുന്ന
കടലിരമ്പങ്ങളില്‍ ….
ആധിയൊഴിയാതെ
അകക്കടലിരമ്പുമ്പോള് ….
പരിഭവം മണക്കുന്ന
പരുക്കന്‍ മെത്തയില്‍
പിടഞ്ഞുമാറുന്ന നിദ്രയില്‍
ഉള്ളനക്കങ്ങള്‍
ഊതിപ്പെരുക്കുന്ന
ഉന്മാദരാവുകളില്‍ ..
തരിശിട്ട ചിന്തയില്‍
ചിരിവെട്ടം കൊതിക്കുമ്പോള്‍..
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news