51 -ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ജയസൂര്യ, അന്ന ബെൻ മികച്ച നടനും നടിക്കുമുള്ള അവാര്‍ഡ് കരസ്ഥമാക്കി; മികച്ച ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’

51 -ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ചലച്ചിത്ര വികസന കോർപ്പറേഷന്‍ മന്ത്രി സജി ചെറിയാനും ചലച്ചിത്ര അക്കാദമിയും തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അവാർഡ് ഫലങ്ങൾ പ്രഖ്യാപിച്ചത്.

അതിജീവന കഥയായ ‘വെള്ള’ത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ജയസൂര്യ നേടി. ‘കപ്പേള’യിലെ അഭിനയത്തിന് അന്ന ബെൻ മികച്ച നടിക്കുള്ള അവാർഡ് നേടി. മികച്ച ചിത്രത്തിനുള്ള അവാർഡ് ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ നേടി. അന്തരിച്ച സച്ചി സംവിധാനം ചെയ്ത പൃഥ്വിരാജ് സുകുമാരൻ-ബിജു മേനോൻ നായകനായ ‘അയ്യപ്പനും കോശിയും’ മികച്ച ജനപ്രീതിയും കലാമേന്മയും ഉള്ള സിനിമയ്ക്കുള്ള അവാർഡ് നേടി.

ജൂറി അദ്ധ്യക്ഷ സുഹാസിനി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, ജൂറി അംഗങ്ങള്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. സിദ്ധാര്‍ത്ഥ് ശിവയാണ് മികച്ച സംവിധായകന്‍ (ചിത്രം ‘എന്നിവര്‍’) . മികച്ച സ്വഭാവ നടന്‍ – സുധീഷ്. മികച്ച സ്വഭാവനടി – ശ്രീരേഖ. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പുരുഷന്‍) – ഷോബി തിലകന്‍. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (സ്ത്രീ) – റിയാ സൈറാ, മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് – റഷീദ് അഹമ്മദ്.

സന്തോഷ് ജോണ്‍ – മികച്ച കലാസംവിധാനം, മികച്ച ചിത്രസംയോജകന്‍ – മഹേഷ് നാരായണന്‍, നിത്യ മാമന്‍ – മികച്ച പിന്നണി ഗായിക, മികച്ച സംഗീത സംവിധായന്‍ – എം ജയചന്ദ്രന്‍, മികച്ച ഗാനരചിയതാവ് – അന്‍വര്‍ അലി, മികച്ച തിരക്കഥാകൃത്ത് – ജിയോ ബേബി, മികച്ച ബാലതാരം – (ആണ്‍) – നിരജന്‍, മികച്ച നവാഗത സംവിധായകന്‍ – മുഹമ്മദ് മുത്തേള ടി ടി. മികച്ച ഗാനാലാപത്തിന് പ്രത്യേക അവാര്‍ഡ് നാഞ്ചിയമ്മയ്ക്കും അവാര്‍ഡ്. നളിനി ജമീലയ്ക്ക് വസ്ത്രാലങ്കാരത്തിന് പ്രത്യേക അവാര്‍ഡ്.

പുരസ്‌കാരങ്ങള്‍ നേടിയവര്‍:

മികച്ച നടന്‍ – ജയസൂര്യ (ചിത്രം- വെള്ളം)
മികച്ച നടി – അന്ന ബെന്‍ (ചിത്രം- കപ്പേള)
മികച്ച ചിത്രം – ദ ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍ (സംവിധാനം – ജിയോ ബേബി)
മികച്ച സംവിധായകന്‍ – സിദ്ധാര്‍ഥ് ശിവ (ചിത്രം – എന്നിവര്‍)
മികച്ച രണ്ടാമത്തെ ചിത്രം – തിങ്കളാഴ്ച നല്ല നിശ്ചയം (സംവിധാനം – സെന്ന ഹെഗ്‌ഡേ)
മികച്ച നവാഗത സംവിധായകന്‍ – മുസ്തഫ (ചിത്രം – കപ്പേള)
മികച്ച സ്വഭാവ നടന്‍ – സുധീഷ് (ചിത്രം – എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം)
മികച്ച സ്വഭാവ നടി – ശ്രീരേഖ (ചിത്രം – വെയില്‍)
മികച്ച ജനപ്രിയ ചിത്രം – അയ്യപ്പനും കോശിയും (സംവിധാനം – സച്ചി)
മികച്ച ബാലതാരം ആണ്‍ – നിരഞ്ജന്‍. എസ് (ചിത്രം – കാസിമിന്റെ കടല്‍)
മികച്ച ബാലതാരം പെണ്‍ – അരവ്യ ശര്‍മ (ചിത്രം- പ്യാലി)
മികച്ച കഥാകൃത്ത് – സെന്ന ഹെഗ്‌ഡേ (ചിത്രം – തിങ്കളാഴ്ച്ച നിശ്ചയം)
മികച്ച ഛായാഗ്രാഹകന്‍ – ചന്ദ്രു സെല്‍വരാജ് (ചിത്രം – കയറ്റം)
മികച്ച തിരക്കഥാകൃത്ത് – ജിയോ ബേബി (ചിത്രം – ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍)
മികച്ച ഗാനരചയിതാവ് – അന്‍വര്‍ അലി
മികച്ച സംഗീത സംവിധായകന്‍ – എം. ജയചന്ദ്രന്‍ (ചിത്രം – സൂഫിയും സുജാതയും)
മികച്ച പശ്ചാത്തല സംഗീതം – എം. ജയചന്ദ്രന്‍ (ചിത്രം – സൂഫിയും സുജാതയും)
മികച്ച പിന്നണി ഗായകന്‍ – ഷഹബാസ് അമന്‍
മികച്ച പിന്നണി ഗായിക – നിത്യ മാമന്‍ ഗാനം – വാതുക്കല് വെള്ളരിപ്രാവ് (ചിത്രം – സൂഫിയും സുജാതയും )

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment