താലിബാനും ഉസ്ബെക്കിസ്ഥാനും സംയുക്തമായി പദ്ധതികൾ നടപ്പാക്കാന്‍ ധാരണയായി

ഉസ്ബെക്കിസ്ഥാൻ ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾക്ക് ശേഷം താലിബാന്‍ പ്രതിനിധി സംഘം കാബൂളിലേക്ക് മടങ്ങി.

താലിബാൻ ഉപപ്രധാനമന്ത്രി മൗലവി അബ്ദുൽ സലാം ഹനഫിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ടെർമെസിലേക്ക് പോയതായും ഒരു ദിവസത്തെ ചർച്ചകൾക്ക് ശേഷം അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയെത്തിയതായും താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തു.

വ്യാപാര വികസനം, സർഖുൻ-പോൾ-ഇ-ഖോംരിയുടെ 500KW വൈദ്യുതി വയർ, മസാർ ഷെരീഫ്-കാബൂൾ-പെഷവാർ റെയിൽവേ എന്നിവയെക്കുറിച്ച് ഇരുപക്ഷവും ചർച്ച നടത്തി.

യോഗത്തിൽ, പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകാൻ ഇരുവിഭാഗങ്ങളും സംയുക്ത സാങ്കേതിക സംഘത്തെ നിയോഗിച്ചു.

10 ദിവസങ്ങൾക്ക് ശേഷം, ഈ പ്രോജക്ടുകൾ എങ്ങനെ നടപ്പാക്കാമെന്നതിനുള്ള തന്ത്രവും നിർദ്ദേശങ്ങളും സംഘം പൂർത്തിയാക്കി ഇരുവിഭാഗങ്ങളിലേയും ഉദ്യോഗസ്ഥർക്ക് സമര്‍പ്പിക്കണം.

ഉപപ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള താലിബാൻ പ്രതിനിധി സംഘം ഇന്നലെ (16 ശനിയാഴ്ച) യാണ് ചര്‍ച്ചകള്‍ക്കായി ഉസ്ബക്കിസ്ഥാനിലേക്ക് പോയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment