ഷിക്കാഗോ മലയാളി അസോസിയേഷന്റെ പൊതുയോഗവും സത്യപ്രതിജ്ഞയും

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ നിലവിലുള്ള കമ്മറ്റിയുടെ അവസാന കാലഘട്ടത്തിലെ പൊതുയോഗവും 2021-23 കാലഘട്ടത്തിലെ പുതിയ കമ്മറ്റിയംഗങ്ങളുടെ സത്യപ്രതിജ്ഞയും ഒക്ടോബര്‍ 31-ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്കു അസോസിയേഷന്‍ ഓഫീസില്‍(CMA Office, 834 E. Rand Rd., Suit#13, Mount Prospect, IL-60056) വച്ച് നടക്കുന്നതാണ്.

പ്രസ്തുത പൊതുയോഗത്തില്‍ സെക്രട്ടറി-ജോഷി വള്ളിക്കളം വാര്‍ഷിക റിപ്പോര്‍ട്ട്, ട്രഷറര്‍ മനോജ് അച്ചേട്ട് ഓഡിറ്റഡ് റിപ്പോര്‍ട്ടും അവതരിപ്പിക്കുന്നതാണ്. അസോസിയേഷന്‍ അംഗങ്ങള്‍ വോട്ട് ചെയ്തു വിജയിപ്പിച്ച പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ സത്യപ്രതിജ്ഞയും പ്രസ്തുത യോഗത്തില്‍ വച്ച് നടക്കുന്നതാണ്.

അസോസിയേഷന്റെ പൊതുയോഗത്തിലെ എല്ലാ അസോസിയേഷന്‍ അംഗങ്ങളെയും ക്ഷണിക്കുന്നു.

ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (പ്രസിഡന്റ്-847-477-0561), ജോഷി വള്ളിക്കളം (സെക്രട്ടറി-312-685-6749), മനോജ് അച്ചേട്ട് (ട്രഷറര്‍-224-522-2470).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment