സംസ്ഥാനത്ത് പെയ്തൊഴിയാതെ മഴയുടെ താണ്ഡവം: മരണസംഖ്യ 27; പത്ത് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട്

കോട്ടയം/ഇടുക്കി: വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലെ 10 അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറക്കുകയും ചെയ്തതോടെ ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിലെ തീർത്ഥാടനം തത്ക്കാലം നിര്‍ത്തി വെച്ചു.

ഉരുൾപൊട്ടലും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉൾപ്പെടെ കനത്ത മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മരിച്ചവരുടെ എണ്ണം തിങ്കളാഴ്ച 27 ആയി ഉയർന്നു. കോട്ടയത്താണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് (14), ഇടുക്കിയിൽ പത്തും, തിരുവനന്തപുരത്ത് രണ്ടു പേരും കോഴിക്കോട് ഒരളുമാണ് മരിച്ചത്. കോട്ടയത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം മഴയാണ് പെയ്യുന്നത്. കൂട്ടിക്കൽ പഞ്ചായത്തിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ 14 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

തിരുവനന്തപുരം അമയിഴഞ്ഞാൻ തോട്ടിൽ കാണാതായ ജാർഖണ്ഡ് സ്വദേശി നഹർദീപ് മണ്ഡലിന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തി.

ശനിയാഴ്ച തൊടുപുഴയ്ക്കടുത്ത് അറക്കുളത്ത് നിഖിൽ, നിമ എന്നീ രണ്ട് പേരുമായി ഒരു കാർ ഒഴുകിപ്പോയി. ഏതാനും മണിക്കൂറുകൾക്ക് ശേഷം അവരുടെ മൃതദേഹങ്ങൾ നാട്ടുകാർ കണ്ടെടുത്തു.

ഏഷ്യയിലെ ഏറ്റവും ഉയർന്ന ആർച്ച് ഡാമുകളിലൊന്നായ ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് തിങ്കളാഴ്ച 2,397.34 അടിയായി ഉയർന്നതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി അണക്കെട്ടിന്റെ ജലസംഭരണി 2,403 അടിയാണ്. അണക്കെട്ടിന് സമീപം താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ ഇടുക്കി ജില്ലാ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടമലയാർ, പേപ്പാറ, പമ്പ ഡാമുകളും ചൊവ്വാഴ്ച തുറക്കും.

കക്കി, ഷോളയാർ, മൂഴിയാർ, കുണ്ടള, കല്ലാർകുട്ടി, ഇരട്ടാർ, ലോവർ പെരിയാർ, പെരിങ്ങൽക്കുത്ത്, പൊൻമുടി, പീച്ചി എന്നിവ ഉൾപ്പെടുന്ന 10 അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച വരെ കേരളത്തിൽ മിതമായതോ അതിശക്തമായതോ ആയ മഴ ലഭിക്കുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍:

ഒക്ടോബർ 20: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ഒക്ടോബർ 21: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ഒക്ടോബർ 22: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.

ശബരിമല തീർത്ഥാടനം നിർത്തി വെച്ചു

ഒക്ടോബർ 20 മുതൽ ഒക്ടോബർ 24 വരെ കാലാവസ്ഥ മോശമാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഐഎംഡി വിവരങ്ങൾ അനുസരിച്ച്, തുലാമാസ പൂജകൾക്കായി ഒക്ടോബര്‍ 16-ന് തുറന്ന ശബരിമലയിലെ അയ്യപ്പക്ഷേത്രത്തിലേക്ക് തീർത്ഥാടനത്തിന് അനുമതി നൽകാനാവില്ലെന്ന് അവർ പറഞ്ഞു.

സംസ്ഥാനത്തെ പ്രളയക്കെടുതി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. ചീഫ് സെക്രട്ടറി, മന്ത്രിമാർ, എസ്ഡിഎംഎ അംഗങ്ങൾ എന്നിവരടങ്ങിയ യോഗം ഡാം ഷട്ടറുകൾ തുറക്കുന്നതും ദുരിതാശ്വാസ പ്രവർത്തനങ്ങളും ചർച്ച ചെയ്തു.

മരങ്ങൾ കടപുഴകി വീണ് വൈദ്യുത ലൈനുകൾ വീഴുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് 1912 (കെഎസ്ഇബി കൺട്രോൾ റൂം), 1077 (ജില്ലാ ദുരന്ത നിവാരണ അതോറിറ്റി) എന്നീ ഹെൽപ്പ് ലൈൻ നമ്പറുകൾ ഉപയോഗിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

തൃശൂരിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു ജില്ലാ മാനേജ്മെന്റ് റൂം തുറന്നിട്ടുണ്ട്. ഫോണ്‍ – 9400066921, 9400066922, 9400066925.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment