തോമസ് ജെഫേഴ്സണ്‍ സ്റ്റാച്യു ന്യൂയോര്‍ക്ക് സിറ്റി ഹാളില്‍ നിന്നു നീക്കം ചെയ്യുന്നു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ ചേംബറില്‍ നിന്നു തോമസ് ജെഫേഴ്സന്റെ പ്രതിമ നീക്കം ചെയ്യാന്‍ ന്യൂയോര്‍ക്ക് സിറ്റി പബ്ലിക്ക് ഡിസൈന്‍ കമ്മീഷന്‍ ഐക്യകണ്ഠേന തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റും, ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ്‌സ് രചയിതാവുമായ തോമസ് ജെഫേഴ്സന്റെ പ്രതിമ കഴിഞ്ഞ 187 വര്‍ഷമായി ന്യൂയോര്‍ക്ക് സിറ്റി ഹാളിന്റെ ഒരലങ്കാരമായിരുന്നു. ഈ പ്രതിമയെ സന്ദര്‍ശിക്കുന്നതിന് 22 ഡോളറാണ് ന്യൂയോര്‍ക്ക് സിറ്റി അധികൃതര്‍ 22 ഡോളറാണ് സന്ദര്‍ശകരില്‍ നിന്ന് ഈടാക്കിയിരുന്നത്.

പബ്ലിക്ക് ഡിസൈന്‍ കമ്മീഷന്‍ പ്രസിഡന്റ് സീന്‍ നീല്‍സണ്‍ സിറ്റി ഹാളില്‍ പ്രതിമ നിലനിര്‍ത്തുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. സൊസൈറ്റി ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റിയൂഷനെന്നായിരുന്നു പ്രസിഡന്റ് വാദിച്ചത്.

നൂറുകണക്കിനാളുകളാണ് ഈ പ്രതിമ സന്ദര്‍ശിക്കുന്നതിനു മാത്രമായി ദിനംപ്രതി സിറ്റി ഹാളില്‍ എത്തിയിരുന്നത്. ന്യൂയോര്‍ക്ക് സിറ്റിയുടെ ഒരഭിമാനം കൂടിയായിരുന്നു ഈ പ്രതിമ. പ്രതിമയുടെ ഭാവി എന്താകുമെന്ന് വ്യക്തമല്ല.

ഈ വര്‍ഷാവസാനത്തോടെ ഇവിടെ നിന്നും നീക്കം ചെയ്തു മറ്റൊരു സ്ഥലത്ത് സ്ഥാപിക്കുന്നതിനുള്ള നടപടികളും അധികൃതര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment