ഇന്ത്യന്‍ പൗരത്വത്തിന് ജനന സർട്ടിഫിക്കറ്റ് രേഖയായി അംഗീകരിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം

ന്യൂഡൽഹി: ഇന്നലെ ചേര്‍ന്ന വിവിധ മന്ത്രാലയങ്ങളുടെ യോഗത്തില്‍ ഇന്ത്യന്‍ പൗരത്വത്തിന് ജനന സർട്ടിഫിക്കറ്റ് ഒരു രേഖയായി അംഗീകരിക്കാന്‍ തത്വത്തില്‍ ധാരണയായി. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇങ്ങനെയൊരു തീരുമാനം. ഇത് നടപ്പിലാക്കുന്നതിനുള്ള തുടർ നടപടികൾ പരിഗണിക്കാൻ മന്ത്രാലയ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. ഇതോടൊപ്പം, യോഗത്തിൽ നിരവധി സുപ്രധാന തീരുമാനങ്ങൾ എടുത്തതായി റിപ്പോർട്ടുകളുണ്ട്.

പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങളെ തുടര്‍ന്ന് പൗരത്വ രേഖ ലഭ്യമാക്കുന്നതിന് ലളിതമായ മാര്‍ഗം സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഉടൻ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.

അഞ്ച് വര്‍ഷം കൊണ്ട് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, ചേരി നിർമ്മാര്‍ജ്ജനം തുടങ്ങിയ നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രിയുടെ അറുപതിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണ സാഹചര്യത്തിൽ സാമ്പത്തിക നില മോശമായതിനാൽ സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കാനുള്ള പദ്ധതികൾക്കാകും അറുപതിന പദ്ധതിയിൽ ഊന്നൽ നൽകുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment