ഒരു വീട്ടിലെ നാലുപേർ വിഷം കഴിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ്; 17 വയസുള്ള പെൺകുട്ടിക്കെതിരെ പോലീസ് കേസെടുത്തു

ചിത്രദുർഗ: കർണാടകയിൽ ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് കുടുംബാംഗങ്ങൾക്ക് വിഷം നൽകിയതെന്ന് പോലീസ് കണ്ടെത്തി. വീട്ടിലെ മറ്റെല്ലാ കുട്ടികളോടും മാതാപിതാക്കൾ നന്നായി പെരുമാറുമ്പോള്‍ പെണ്‍കുട്ടിയോടു മാത്രം മോശമായി പെരുമാറിയ കാരണത്താലാണ് പെൺകുട്ടി കുടുംബാംഗങ്ങളുടെ ജീവൻ അപഹരിക്കാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. പെൺകുട്ടിക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.

ജൂലൈയിൽ കർണാടകയിലെ ചിത്രദുർഗയിലെ വീട്ടിൽ വെച്ചാണ് പെണ്‍കുട്ടി കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കിയത്. അച്ഛന്‍, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മൂന്ന് മാസത്തിന് ശേഷമാണ് പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ 12 നാണ് ഭാരമസാഗരയ്ക്കടുത്ത് ഗൊള്ളാരഹട്ടി ഇസാമുദ്ര സ്വദേശി തിപ്പ നായിക് (45), ഭാര്യ സുധാഭായ് (40), മകള്‍ രമ്യ (16), ഗുന്ദിബായ് (80) എന്നിവര്‍ ഭക്ഷണം കഴിച്ചതിന് ശേഷം അവശനിലയിലായി മരിച്ചത്. കുടുംബത്തിലെ തിപ്പ നായിക്കിന്റെ മകൻ രാഹുൽ മാത്രമാണ് ഗുരുതരാവസ്ഥയിലായിട്ടും ചികിത്സയിൽ നിന്ന് രക്ഷപ്പെട്ടത്.

തിപ്പനായിക്കിന്റെ മൂത്തമകളാണ് ഇവര്‍ക്ക് വിഷം നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. റാഗി കൊണ്ടുണ്ടാക്കിയ പലഹാരത്തില്‍ വിഷം കലര്‍ത്തിയാണ് മകള്‍ നാല് പേരെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. കൂലിപ്പണിയ്ക്ക് പോകാന്‍ നിര്‍ബന്ധിച്ചതാണ് കൊലയ്ക്ക് കാരണം.

പെണ്‍കുട്ടിയുടെ കൂലിപ്പണിക്കാരിയായ അമ്മ വൈകിട്ട് ജോലി കഴിഞ്ഞെത്തിയപ്പോഴാണ് അത്താഴത്തിനുള്ള പലഹാരമുണ്ടാക്കിയത്. ഇതിനിടെ വീട്ടില്‍ വൈദ്യുതി പോയിരുന്നു. ഈ സമയം ആരോ വീട്ടില്‍ക്കടന്ന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതാകാമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.

രാസപരിശോധനയിൽ ഭക്ഷണത്തിൽ എലിവിഷം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി കുടുംബം കഴിച്ച ഭക്ഷണത്തിന്റെ സാമ്പിളുകളും പാചകത്തിന് ഉപയോഗിച്ച അലുമിനിയം പാത്രങ്ങളും പോലീസ് ശേഖരിച്ചു. കൂടാതെ, മരിച്ചവരുടെ ആന്തരികാവയവങ്ങളും പരിശോധിച്ചു. മരണത്തിൽ നിന്ന് രക്ഷപ്പെട്ട രാഹുലിനെതിരെ പോലീസ് കേസെടുത്തു. ഇൻസ്പെക്ടർ ടി എൻ മധുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

ഭക്ഷണമുണ്ടാക്കാനുപയോഗിച്ച സാധനങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. പിന്നീടാണ് വീട്ടിലെ പെണ്‍കുട്ടിയിലേക്ക് സംശയം നീങ്ങിയത്. സംഭവ ദിവസം മൂത്തമകള്‍ റാഗിപ്പലഹാരം കഴിക്കാത്തതും സംശയം ബലപ്പെടുത്തി. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

കുടുംബത്തിലെ മറ്റുള്ളവരെപ്പോലെ തന്നോടും കൂലിപ്പണിയ്ക്ക് പോകാന്‍ നിര്‍ബന്ധിച്ചതിലുള്ള അമര്‍ഷമാണ് കൊല ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. വീട്ടുകാര്‍ മിക്കപ്പോഴും വഴക്ക് പറയുന്നതിലുള്ള വൈരാഗ്യവും പ്രേരണയായെന്നും കണ്ടെത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment