ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ കുടിയേറ്റക്കാരുടെ അക്രമത്തെ യു എസ് അപലപിച്ചു

ന്യൂയോര്‍ക്ക്:   അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ കുടിയേറ്റക്കാരുടെ “അക്രമത്തെ” ചൊവ്വാഴ്ച അമേരിക്ക അപലപിച്ചു. സംഭവങ്ങൾ അന്വേഷിക്കാൻ ടെൽ അവീവിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഐക്യരാഷ്ട്ര സഭയിലെ യു എസ് അംബാസഡർ ലിൻഡ തോമസ്-ഗ്രീൻഫീൽഡ്, ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലില്‍ മിഡില്‍ ഈസ്റ്റിലെ സാഹചര്യത്തെക്കുറിച്ച് നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരെ കുടിയേറ്റക്കാർ നടത്തിയ അക്രമങ്ങളെ അമേരിക്കൻ അംബാസഡർ അപലപിക്കുന്നതായി ഇസ്രായേലി പത്രമായ യെഡിയറ്റ് അഹരോനോട്ട് റിപ്പോർട്ട് ചെയ്തു.

ഇസ്രായേലും ഫലസ്തീനികളും തമ്മിലുള്ള സമാധാനത്തിന്റെ തടസ്സം കുടിയേറ്റക്കാരുടെ അക്രമ സ്വഭാവമാണെന്നും യു എസ് നയതന്ത്രജ്ഞ വിലയിരുത്തി.

മുൻ തടവുകാരെ മോചിപ്പിക്കാനും സെറ്റിൽമെന്റുകളുടെ നിർമ്മാണം നിർത്താനും ഇസ്രായേൽ വിസമ്മതിച്ചതുൾപ്പെടെ നിരവധി കാരണങ്ങളാൽ 2014 ഏപ്രിൽ മുതൽ ഇസ്രായേൽ-പലസ്തീൻ സമാധാന ചർച്ചകൾ നിർത്തി വെച്ചിരിക്ക്കയാണ്.

അടുത്തിടെ, വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരെ കുടിയേറ്റക്കാർ നടത്തിയ അക്രമ പ്രവർത്തനങ്ങൾ ശക്തിപ്പെട്ടു. ശാരീരിക ആക്രമണങ്ങൾ, കൃഷിയിടങ്ങൾ കത്തിക്കൽ, മോഷണം, വിളകൾ നശിപ്പിക്കൽ, ഫലസ്തീനികൾക്ക് ഭൂമിയിൽ പ്രവേശനം നിരോധിക്കൽ എന്നിവ ഉൾപ്പെടെ നിരവധി അക്രമ സംഭവങ്ങളാണ് നടന്നത്. ഫലസ്തീനികളെ അവരുടെ ഭൂമി വിട്ടുപോകാൻ സമ്മർദ്ദം ചെലുത്താനുള്ള ശ്രമമായിട്ടാണ് ഈ അക്രമത്തെ ഫലസ്തീന്‍ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്.

നിലവിലെ ഒലിവ് വിളവെടുപ്പ് സീസണിൽ പലസ്തീൻ മനുഷ്യാവകാശ ഗ്രൂപ്പുകളും ഇസ്രായേലി മാധ്യമങ്ങളും പലസ്തീൻ ഫാമുകളിൽ നിന്നും കുടിയേറ്റക്കാരുടെ കൃഷിയിടങ്ങളിൽ നിന്നും ഇസ്രായേലികള്‍ വിളകൾ മോഷ്ടിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും ഇസ്രയേലി അധിനിവേശ സൈനികരാണെന്നും പറയുന്നു.

ഇസ്രായേലി – പലസ്തീൻ കണക്കുകൾ പ്രകാരം, ഏകദേശം 650,000 ഇസ്രായേലികൾ ജറുസലേം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്കിലെ 164 സെറ്റിൽമെന്റുകളിലും 124 poട്ട്പോസ്റ്റുകളിലും താമസിക്കുന്നുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment