മഴക്കെടുതി: ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ടീം വെൽഫെയർ സുസജ്ജം

പാലക്കാട്: ജില്ലയിലെ മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങ ളുമായി ടീം വെൽഫെയർ സുസജ്ജമായി രംഗത്തുണ്ടെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ്.

ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ മഴക്കെടുതിയിൽ ദുരിതത്തിലകപ്പെട്ടവരെ പാർട്ടി പ്രാദേശിക നേതൃത്വം സന്ദർശിച്ച് സേവന, സമാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡണ്ട് പി.എസ്.അബുഫൈസൽ വ്യക്തമാക്കി.

രണ്ട് ദിവസം മുൻപ് സംസ്ഥാനത്തെ മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങൾ സംഭവിച്ച കോട്ടയത്തേക്ക് പാലക്കാട് നിന്നും ടീം വെൽഫെയർ വളണ്ടിയർമാരെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിട്ട് നൽകിയിരുന്നു. യാത്രയയപ്പ് ചടങ്ങിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ, ടീം വെൽഫെയർ സ്റ്റേറ്റ് വൈസ് ക്യാപ്റ്റൻ പി.ലുഖ്മാൻ, ജില്ലാ ക്യാപ്റ്റൻ ബാബു തരൂർ എന്നിവർ സംബന്ധിച്ചു.

ആവശ്യമനുസരിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് ഇനിയും ജില്ലയിലെ പാർട്ടി വളണ്ടിയർമാരെ സേവന പ്രവർത്തനങ്ങൾക്കായി വിട്ടു നൽകുമെന്നും ജില്ലാ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

എക്സിക്യൂട്ടീവ് യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.എസ് അബുഫൈസൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ, ജില്ലാ ഭാരവാഹികളായ എ.ഉസ്മാൻ, ചന്ദ്രൻ പുതുക്കോട്, ദിൽഷാദലി, കെ.വി. അമീർ, അബ്ദുൽ മജീദ്, സെയ്ദ് ഇബ്രാഹീം, നൗഷാദ് പറളി, റിയാസ് ഖാലിദ്, സുലൈമാൻ എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment