മണ്ണാർക്കാട് – അട്ടപ്പാടി ചിന്നതടാകം റോഡ് പൂർണ്ണമായും ഗതാഗത യോഗ്യമാക്കുക: വെൽഫെയർ പാർട്ടി

മണ്ണാർക്കാട് : അട്ടപ്പാടി – ചിന്നതടാകം റോഡ് പൂർണ്ണമായി ഗതാഗത യോഗ്യമാക്കി ജനവഞ്ചന അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

വർഷങ്ങളായി അട്ടപ്പാടി റോഡ് വിഷയത്തിൽ LDF ഉം UDF ഉം ജനവിരുദ്ധ നയം സ്വീകരിക്കുയാണെന്നും തെരെഞ്ഞെടുപ്പ് വേളകളിൽ പ്രകടന പത്രികയിൽ വീമ്പ് പറയുന്ന മുന്നണികൾ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ പരിഹസിക്കുകയാണ്.

സംസ്ഥാന സർക്കാറിന്റെ പല ബജറ്റുകളിലും അട്ടപ്പാടി റോഡിന് വേണ്ടി കോടിക്കണക്കിന് രൂപ പ്രഖ്യാപിച്ചവർ അവ എല്ലാം കടലാസിൽ ഒതുക്കി ഇപ്പോൾ വികസനത്തെ കുറിച്ച് വിടുവായിത്തം പറയുകയാണെന്നും മണ്ഡലം പ്രസിഡണ്ട് കെ.വി അമീർ കുറ്റപ്പെടുത്തി.

ഇപ്പോൾ ബദൽ റോഡ് എന്ന പേരിൽ പുതിയ വിവാദങ്ങൾക്ക് മണ്ഡലത്തില്‍ തുടക്കം കുറിച്ചിരിക്കുകയാണ് ! തങ്ങളാണ് ബദൽ റോഡ് എന്ന ആശയം കൊണ്ട് വന്നതെന്ന് CPM ഉം ലീഗും അവകാശവാദം ഉന്നയിക്കുമ്പോൾ, അട്ടപ്പാടി റോഡ് ഇങ്ങിനെ കുണ്ടും കഴിയും ആയി തുടരും എന്നാണ് പൊതുജനം മനസ്സിലാക്കേണ്ടത്.

ഇത് ഈ രീതിയിൽ തുടരാൻ അനുവധിക്കില്ല. അട്ടപ്പാടി റേഡ് വിഷയത്തിൽ സമാനമനസ്കരുമായി ചേർന്ന് പൊതുജനങ്ങളെ സംഘടിപ്പിച്ച് അട്ടപ്പാടി റോഡ് ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ രംഗത്തിറങ്ങുമെന്ന് മണ്ഡലം നേതാക്കൾ വ്യക്തമാക്കി.

കെ.വി അമീർ, കെ. അബദുൽ അസീസ്, ടി. ഷുഹൈബ്, സി.എ. സഈദ്, സി. അഷ്റഫ്, പി. സുബൈർ. സിദ്ധിഖ് കുന്തപ്പുഴ എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment