മുംബൈ മയക്കുമരുന്ന് കേസ്: പ്രത്യേക കോടതി ജാമ്യം നിഷേധിച്ചു; ആര്യൻ ഖാൻ ബോംബെ ഹൈക്കോടതിയിലേക്ക്

മുംബൈ : മുംബൈയിലെ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന്, മയക്കുമരുന്ന് പാർട്ടി പ്രതി ആര്യൻ ഖാൻ ഉത്തരവ് ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചു. കൂട്ടുപ്രതികളായ മുൻമുൻ ധമേച്ചയും അർബാസ് മർച്ചന്റും നൽകിയ ജാമ്യാപേക്ഷയും കോടതി തള്ളി.

ആര്യന്‍ ഖാന്റെ അപ്പീൽ വ്യാഴാഴ്ച ജസ്റ്റിസ് എൻഡബ്ല്യു സാംബ്രെക്ക് മുമ്പാകെ അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെടും.

ആര്യന്‍ ഖാൻ വിദേശ പൗരന്മാരുമായി ബന്ധപ്പെട്ടിരുന്നുവെന്നും, ഖാന്റെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ “നിയമവിരുദ്ധ മയക്കുമരുന്ന് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു” എന്ന് തെളിയിക്കുന്നതാണെന്നും കോടതിയില്‍ വിചാരണക്കിടെ എന്‍സിബി വാദിച്ചു. ജാമ്യത്തിലിറങ്ങിയാൽ ഖാനെപ്പോലുള്ള സ്വാധീനമുള്ള വ്യക്തികള്‍ക്ക് പ്രോസിക്യൂഷന്റെ തെളിവുകൾ നശിപ്പിക്കാൻ കഴിയുമെന്നും എൻസിബി വാദിച്ചു.

‘മയക്കുമരുന്നുമായി ബന്ധപ്പെട്ട വാട്ട്‌സ്ആപ്പ് ചാറ്റുകൾ’ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കോടതിയിൽ സമർപ്പിച്ചു. ആര്യൻ ഖാനും ഒരു നടിയും തമ്മിലുള്ളതായി ആരോപിക്കപ്പെടുന്ന മയക്കുമരുന്ന് സംബന്ധമായ വാട്ട്‌സ്ആപ്പ് ചാറ്റുകളാണ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിരിക്കുന്നത്.

ആര്യന്‍ ഖാനും മറ്റ് ഏഴ് പേരും – മുൻമുൻ ദമേച്ച, അർബാസ് മർച്ചന്റ്, മോഹക് ജസ്വാൾ, വിക്രാന്ത് ചോക്കർ, ഗോമിത് ചോപ്ര, നൂപുർ സാരിക, ഇസ്മീത് സിംഗ് – മുംബൈ തീരത്ത് നടന്ന ഒരു ക്രൂയിസ് പാർട്ടിയിൽ ലഹരി ഉപയോഗിച്ചതിന് എന്‍സിബിയുടെ പിടിയിലായതാണ്.

ഖാന്റെ അഭിഭാഷകൻ സതീഷ് മനേഷിന്ദെ പറയുന്നതനുസരിച്ച്, പാർട്ടിയുടെ സംഘാടകർ അദ്ദേഹത്തെ അതിഥിയായി
ക്ഷണിച്ചതാണെന്നും ടിക്കറ്റ് ബുക്ക് ചെയ്തില്ലെന്നുമാണ്. എൻ‌സി‌ബി പാർട്ടിയിൽ റെയ്ഡ് നടത്തുകയും ക്രൂയിസിൽ നിന്ന് ചരസ്, മെഫെഡ്രോൺ, എംഡിഎംഎ, കൊക്കെയ്ൻ എന്നിവ കണ്ടെടുക്കുകയും ചെയ്തതിന് ശേഷമാണ് ഖാനെ അറസ്റ്റ് ചെയ്തത്.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment