മുന്‍കാല നേതാക്കളുടെ സംഗമമൊരുക്കി എസ്.ഐ.ഒ

എസ്.ഐ.ഒ കോഴിക്കോട് നടത്തിയ മുന്‍കാല നേതാക്കളുടെ സംഗമത്തില്‍ നിന്ന്

കോഴിക്കോട്‌: സാമൂഹിക പ്രതിബദ്ധതയും രാഷ്ടീയ ബോധ്യവുമുള്ള മുസ്‌ലിം വിദ്യാര്‍ഥിത്വത്തെ നിര്‍മിച്ചെടുക്കുന്ന പാഠശാലയാണ് എസ്.ഐ.ഒ എന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു.  എസ്‌.ഐ.ഒ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സത്യമാർഗത്തിലെ വിളക്കുകൾ’ മുൻകാല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്‌.ഐ. ഒ കോഴിക്കോടിന്റെ 1983 ലെ ആദ്യ ജില്ലാ കമ്മിറ്റി മുതൽ നിലവിലെ കമ്മിറ്റി വരെയുള്ള നേതൃത്വങ്ങളാണ് സംഗമത്തിൽ ഒന്നിച്ചിരുന്നത്. 39 വർഷത്തെ എസ്.ഐ.ഒ വിന്റെ പോരാട്ടങ്ങളുടെയും, സേവനങ്ങളുടെയും,ധൈഷണിക വ്യവഹാരങ്ങളുടെയും നയവികാസങ്ങളുടെയും അടയാളപ്പെടുത്തൽ കൂടിയായി സംഗമം മാറി.

എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. ടി. മുഹമ്മദ് വേളം, ആർ.യൂസുഫ്, എൻ.എം അബ്ദുറഹ്മാൻ, വി.എം ഇബ്രാഹിം, യു.പി സിദ്ധീഖ് മാസ്റ്റർ, എം.എം മുഹ്‌യിദ്ദീൻ, വി.വി.എ ഷുക്കൂർ, സി.എ കരീം, ശിഹാബുദ്ദീൻ ഇബ്നു ഹംസ, എ.ടി ഷറഫുദ്ദീൻ, വി.പി ഷൗക്കത്തലി, ഹബീബ് മസൂദ്, എ.കെ അബ്ദുൽ നാസിർ, വി. ശരീഫ്, കെ.സി മുഹമ്മദലി, ബശീർ ശിവപുരം, എം. റഹ്മത്തുല്ല, ഫാരിസ് ഒ.കെ, ഷബീർ കൊടുവള്ളി, നൂഹ് കെ, നഈം ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ടി ശാക്കിർ സമാപനം നിർവഹിച്ചു. എസ്‌.ഐ.ഒ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ നഷ്‌വ ഹുസൈൻ, അക്മൽ നാദാപുരം എന്നിവർ ഗാനമാലപിക്കുകയും സെക്രട്ടറി നവാഫ് പാറക്കടവ് സ്വാഗതവും പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News