ജില്ലയിലെ ദുരിതബാധിതരെ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു

പാലക്കാട് : മംഗലം ഡാമിലും മലമ്പുഴ അകമലവാരത്തും കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും തകർന്ന വീടുകളും കുടുംബങ്ങൾ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പും വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു.

ജില്ലാ പ്രസിഡണ്ട് പി.എസ്.അബു ഫൈസൽ, സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ, ടീം വെൽഫെയർ സ്റ്റേറ്റ് വൈസ് ക്യാപ്റ്റൻ പി.ലുഖ്മാൻ, ജില്ലാ ക്യാപ്റ്റൻ ബാബു തരൂർ, തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

തകർന്ന വീടുകൾ അടിയന്തിരമായി പുനർനിർമ്മിക്കാനും നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് സർക്കാർ ഉടൻ നഷ്ടപരിഹാരം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment