തിരുവല്ല വികാസ് സ്കൂളിലെ 30 ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് കൈരളി ആർട്സ് ക്ലബ് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു

ഫ്ലോറിഡ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പേരുകേട്ട ഫ്ലോറിഡയിലെ കൈരളി ആർട്സ് ക്ലബ് തിരുവല്ല വികാസ് സ്കൂളിലെ ഭിന്നശേഷിക്കാരായ 30 വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി സ്മാർട്ട്ഫോണുകൾ വിതരണം ചെയ്തു. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ പാവപ്പെട്ടവരായ ഈ കുട്ടികൾക്ക് പഠനത്തിനാവശ്യമായ കമ്പ്യൂട്ടറുകളോ സ്മാർട്ട് ഫോണുകളോ ഉണ്ടായിരുന്നില്ല.

സ്വന്തമായി ഒരു സ്മാർട്ട് ഫോൺ വാങ്ങുക എന്നത് ഈ കുടുംബങ്ങൾക്ക് അപ്രാപ്യമായിരുന്നു. ഇതേ തുടർന്ന് 30 കുട്ടികൾക്ക് സ്മാർട്ട് ഫോൺ വാങ്ങി നൽകാൻ കൈരളി ആർട്സ് ക്ലബ് തീരുമാനിക്കുകയായിരുന്നു. തിരുവല്ലയിലെ വികാസ് സ്കൂളിൽ നടന്ന ചടങ്ങിൽ മാത്യു ടി തോമസ് എം ൽ എ സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.

ഫ്ലോറിഡയിൽ നിന്ന് വെർച്ച്വൽ ആയി ഫൊക്കാന പ്രസിഡന്റ് ജോർജി വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി. കൈരളി ആർട്സ് ക്ലബ് ഇതിനോടകം തന്നെ അനേകം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചിട്ടുണ്ടെന്നും, ഈ മാതൃക മറ്റു സാമൂഹ്യ സംഘടനകളും തുടരണമെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു.

അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റായി ഒരു തിരുവല്ലക്കാരൻ സ്ഥാനം വഹിക്കുന്നതിൽ തങ്ങൾ അഭിമാനം കൊള്ളുന്നുവെന്ന് വൈ.എം.സി.എ സെക്രട്ടറി ജോയ് ജോൺ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. വൈ.എം.സി.എ പ്രസ്ഥാനത്തിന് കാതലായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ് ജോർജി വർഗീസ്. നാട്ടിലായിരുന്നപ്പോള്‍ തിരുവല്ല സബ് റീജിയൻ ചെയർമാൻ ഉൾപ്പെടെ പല സ്ഥാനങ്ങളും ജോർജി വർഗീസ് അലങ്കരിച്ചിരുന്നു.

വൈ എം സി എ പ്രസിഡന്റ് ഐപ്പ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗീവറുഗീസ് മാർ കൂറീലോസ്, കൈരളി പ്രസിഡന്റ് വറുഗീസ് ജേക്കബ്, ഫൊക്കാന കൺവെൻഷൻ പേട്രൺ ഡോ. മാമൻ സി ജേക്കബ്, രഞ്ജിത് എബ്രഹാം, കൈരളി ആർട്സ് സെക്രട്ടറി ഡോ. മഞ്ജു സാമുവേൽ, ടി ജെയിംസ്, ഇ എ ഏലിയാസ്, ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു. കൈരളി ആർട്സ് ക്ലബ് പ്രസിഡന്റ് വര്‍ഗീസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചവർ പ്രശംസിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment