ഐ പി എല്ലില്‍ റവ സുനിൽ ചാക്കോ ഒക്ടോബര്‍ 26 നു സന്ദേശം നല്‍കുന്നു

കാനഡ: ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ ഒക്ടോബര്‍ 26നു സംഘടിപ്പിക്കുന്ന ടെലികോണ്‍ഫറന്‍സില്‍ സുവിശേഷക പ്രാസംഗികനും, ബൈബിള്‍ പണ്ഡിതനുമായ കാനഡ സെൻറ് മാത്യുസ് മാർത്തോമാ ചര്‍ച്ച് വികാരി റവ സുനിൽ ചാക്കോ വചന പ്രഘോഷണം നടത്തുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോര്‍ക്ക് ടൈം) രാത്രി 9 മണിക്കാണ് ആരംഭിക്കുന്നത്.

വിവിധ സസ്ബാ മേലദ്ധ്യക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ഒക്ടോബര്‍ 26 ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന സുനിൽ ചാക്കോ അച്ചന്റെ പ്രഭാഷണം കേള്‍ക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1-712-770-4821എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിനും ബന്ധപ്പെടുക: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment