പി‌എം‌എഫ് നോർത്ത് അമേരിക്ക റീജിയൻ മൊബൈല്‍ ഫോണ്‍ വിതരണം നടത്തി

ഡാളസ്: പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക റീജിയൻ മുഖ്യമന്ത്രിയുടെ വിദ്യാ കിരൺ പദ്ധതിയിൽപ്പെടുത്തി നൽകുന്ന മൊബൈൽ ഫോണിന്റെ പാലക്കാട് ജില്ലാ തല വിതരണ ഉദ്ഘാടനം പി‌എം‌എഫ് അമേരിക്ക റീജിയൻ പ്രസിഡന്റ് പ്രൊഫ. ജോയ് പല്ലാട്ട്‌മഠം നിർവ്വഹിച്ചു.

ഒക്ടോബര്‍ 20 നു പിഎംഎഫ് ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കലിന്റെ അദ്ധ്യതയിൽ ചേർന്ന യോഗത്തിൽ നോർത്ത് അമേരിക്ക റീജിയൻ പ്രസിഡന്റ് പ്രൊഫ. ജോയ് പല്ലാട്ട് മഠം, പി ജയന് മൊബൈൽ ഫോൺ നൽകി നിർവഹിച്ചു..

അമേരിക്കയില്‍ നിന്ന് കേരളത്തില്‍ സന്ദർശനത്തിനെത്തിയ ജോയ് പല്ലാട്ട് മഠം അമേരിക്കയിൽ അറിയപ്പെടുന്ന ശാസ്ത്ര അദ്ധ്യാപകനും, ഗവേഷകനും എഴുത്തുകാരനുമാണ്. വിദേശരാജ്യങ്ങളിൽ താമസിക്കുന്ന മലയാളി കുട്ടികൾക്ക് വേണ്ടി പ്രവാസി ശ്രേഷ്ഠ മലയാളം സമഗ്ര ഭാഷാ പഠനം ഒന്നും രണ്ടും വാല്യങ്ങൾ ഉൾപ്പെടുന്ന രണ്ടു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മലയാളഭാഷയെ ശരിക്ക് അറിയുവാനും മനസ്സിലാക്കുവാനും പഠിക്കുവാനും സാധിക്കാതെ പോകുന്ന പ്രവാസികളായ മലയാളി കുട്ടികൾക്ക് വേണ്ടിയാണ് ഈ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്. ഈ പുസ്തകങ്ങളുടെ ഒരു പ്രതി NRK വേണ്ടി ജോസ് മാത്യു പനച്ചിക്കൽ ഏറ്റുവാങ്ങി.

നോർത്ത് അമേരിക്ക റീജിയൻ കോഓർഡിനേറ്ററും മാധ്യമ പ്രവർത്തകനുമായ ഷാജി രാമപുരം ഉത്ഘാടന ചടങ്ങുകൾക്കു ആശംസ അറിയിച്ചുള്ള സന്ദേശം അയച്ചു. ചടങ്ങിൽ കേരള സ്റ്റേറ്റ് കോഓർഡിനേറ്റർ ബിജു കെ തോമസ്, പ്രസിഡൻറ് ബേബി മാത്യു, സെക്രട്ടറി ജശിൻ പാലത്തിങ്ങൽ, വിപിൻ, തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും, പിഎം മാത്യു നന്ദി പറയുകയും ചെയ്തു. ചടങ്ങിനുശേഷം സ്നേഹനിർഭരമായ സൽക്കാരത്തിൽ പങ്ക് ചേർന്നതിനുശേഷമാണ് ചടങ്ങുകൾ പര്യവസാനിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment